Image default
Uncategorized

ചായ തർക്കം ക്രൂര കൊലപാതകമായി; മരുമകളെ വെട്ടിക്കൊന്നതിന് പിന്നാലെ ശാന്തയുടെ ഞെട്ടിക്കുന്ന പെരുമാറ്റം

0:00

ചായ തർക്കം ക്രൂര കൊലപാതകമായി; മരുമകളെ വെട്ടിക്കൊന്നതിന് പിന്നാലെ ശാന്തയുടെ ഞെട്ടിക്കുന്ന പെരുമാറ്റം

നിലമ്പൂർ:കുടുംബകലഹത്തെത്തുടർന്ന് അമ്മായിയമ്മ മരുമകളെ വെട്ടിക്കൊന്ന സംഭവത്തില്‍ പ്രതിഷേധം ശക്തം. കരുളായി കുണ്ടുങ്ങല്‍ പുളിക്കത്തടത്തില്‍ സുനില്‍ ബാബുവിന്റെ ഭാര്യ തൊണ്ണത്ത് രജില(28)യാണ് അമ്മായിഅമ്മയായ ശാന്ത വെട്ടിക്കൊലപ്പെടുത്തിയത്.ഇന്നലെ രാവിലെ ആറുമണിയോടെയാണ് സംഭവം.ഓട്ടോ ഡ്രൈവറായ ഭർത്താവ് സുനില്‍ബാബു ജോലിക്ക് പോയതിന് പിന്നാലെയാണ് കൊടുംക്രൂരത അരങ്ങേറിയത്. ഈ സമയം കുട്ടികള്‍ക്കൊപ്പം ഉറങ്ങിക്കിടക്കുകയായിരുന്നു രജില. ചായ കിട്ടാതായതോടെ ശാന്ത വാക്കത്തിയുമായി ഓടിയെത്തി വാതില്‍ തള്ളിത്തുറന്ന് പിഞ്ചുമക്കള്‍ക്കൊപ്പം ഉറങ്ങുകയായിരുന്ന രജിലയെ തലങ്ങും വിലങ്ങും വെട്ടുകയായിരുന്നു.

ചോര ചീറ്റുന്ന ശരീരവുമായി രജില ഓടാൻ ശ്രമിച്ചെങ്കിലും വാതില്‍ക്കല്‍ തളർന്നുവീണു.ഗുരുതരമായി പരിക്കേറ്റ രജില രക്ഷപ്പെടാൻ ശ്രമിച്ചെങ്കിലും വാതില്‍ക്കല്‍ തന്നെ തളർന്നുവീഴുകയായിരുന്നു. നിലവിളി കേട്ട് ഉണർന്ന കുട്ടികള്‍ ഭീതിയില്‍ കരഞ്ഞു. ശബ്ദം കേട്ട് എത്തിയ അയല്‍വാസികള്‍ ഉടൻ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. കഴുത്ത്, മുഖം, തല, കൈകള്‍ എന്നിവിടങ്ങളില്‍ ഗുരുതരമായി വെട്ടേറ്റ നിലയിലായിരുന്നു രജില. കഴുത്തിലേറ്റ ആഴത്തിലുള്ള മുറിവാണ് മരണത്തിന് കാരണമായത്.പൊലീസ് പ്രതിയായ ശാന്തയെ അറസ്റ്റ് ചെയ്ത് കോടതിയില്‍ ഹാജരാക്കി റിമാൻഡ് ചെയ്തു.കരുളായി വാസുപ്പടിയിലെ രാജന്റെയും വത്സലയുടെയും മകളായ രജിലയ്‌ക്ക് തീർഥ, റിഷിക എന്നീ രണ്ടു മക്കളുണ്ട്. പോസ്റ്റുമോർട്ടത്തിന് ശേഷം മൃതദേഹം ഇന്ന് രാവിലെ വീട്ടുവളപ്പില്‍ സംസ്കരിക്കും.രജിലയുടെ കൊലപാതകത്തിനു സാക്ഷിയായത് ഇവരുടെ പത്തും നാലും വയസ്സുള്ള പെണ്‍കുട്ടികളാണ്. അമ്മായിയമ്മയും മരുമകളും തമ്മിലുള്ള കുടുംബപ്രശ്‌നത്തില്‍ അനാഥരായത് ഈ കുട്ടികളാണ്. അച്ഛൻ സുനില്‍ബാബു ജോലിക്കുപോയ സമയത്താണ് രജിലയെ ശാന്ത വെട്ടിക്കൊലപ്പെടുത്തിയത്. കുട്ടികളുടെ കരച്ചില്‍ കേട്ടാണ് അയല്‍ക്കാർ ഓടിയെത്തിയതും രജിലയെ ആശുപത്രിയിലേക്ക് കൊണ്ടുപോയത്. കുട്ടികളുടെ കരച്ചില്‍കേട്ടാണ് കുണ്ടുങ്ങലിലെ നാട്ടുകാർ വീട്ടിലേക്ക് ഓടിച്ചെന്നത്. ഇവരെത്തുമ്പോള്‍ കിടപ്പുമുറിയില്‍ വെട്ടേറ്റ് ചോരയില്‍ കുളിച്ചു കിടക്കുന്ന രജിലയെയും കരയുന്ന കുട്ടികളെയുമാണ് കണ്ടത്.

ഈസമയം കൈയിലെ ചോര കഴുകിക്കളയുകയായിരുന്നു ശാന്തയെന്ന് നാട്ടുകാർ പറഞ്ഞു. എന്താണു നടന്നതെന്ന് നാട്ടുകാർ ചോദിച്ചെങ്കിലും ശാന്ത മറുപടിയൊന്നും പറയാതെ നിന്നു. അവസാനശ്വാസത്തിനായി പിടയുന്ന രജിലയെ മുൻ പഞ്ചായത്ത് പ്രസിഡനെന്റെയും മെമ്പറിന്റെയും നേതൃത്വത്തിലാണ് ആശുപത്രിയിലേക്കു കൊണ്ടുപോയത്.

ആശുപത്രിയിലേക്ക് കൊണ്ടുപോകാൻ ഒരുങ്ങുമ്പോഴേക്കും മരണം സംഭവിച്ചിരുന്നുവെന്ന് പറയുന്നു. പോലീസ് സ്ഥലത്തെത്തിയപ്പോഴും രക്തത്തില്‍ കുതിർന്ന നൈറ്റിയും ധരിച്ച്‌ സ്ഥലത്ത് നില്‍പ്പായിരുന്നു പ്രതി ശാന്ത. ഉടനെ പോലീസ് ഇവരെകസ്റ്റഡിയിലെടുക്കുകയായിരുന്നു. കൊലപാതകത്തിനുപയോഗിച്ച കത്തി അടുക്കളഭാഗത്ത് അടുപ്പിനടിയിലായി സൂക്ഷിച്ചനിലയില്‍ കണ്ടെത്തി.

Related post

എസ്ഡിപിഐ പാലക്കാട് മണ്ഡലം പ്രവർത്തക കൺവെൻഷൻ സംഘടിപ്പിച്ചു

Time to time News

എസ്ഡിപിഐ ഡിജിറ്റല്‍ മീഡിയ സമ്മിറ്റ് സംഘടിപ്പിച്ചു

Time to time News

കുളിപ്പിക്കുന്നതിനിടെ ആന വിരണ്ടോടി; ചവിട്ടേറ്റ് ലോറി ഡ്രൈവർക്ക് ദാരുണാന്ത്യം

Time to time News

Leave a Comment

TIME TO TIME NEWS
"Time to Time News is your reliable destination for fresh and timely updates. We bring you the latest stories, breaking news, and important happenings as they unfold, keeping you connected every moment."