Image default
Uncategorized

നാടിനെ നടുക്കിയ അപ്രതീക്ഷിത വിയോഗം; 20കാരൻ കുഴഞ്ഞുവീണ് മരിച്ചു

0:00

നാടിനെ നടുക്കിയ അപ്രതീക്ഷിത വിയോഗം; 20കാരൻ കുഴഞ്ഞുവീണ് മരിച്ചു

പാലക്കാട്: കുമരംപുത്തൂർ ചുങ്കം മഹല്ലിനെ ദുഃഖത്തിലാഴ്ത്തി യുവാവിന്റെ അപ്രതീക്ഷിത മരണം. ചുങ്കം മഹല്ലിൽ ദീർഘകാലം ഖതീബായി സേവനമനുഷ്ഠിച്ചും നിലവിൽ അരിയൂർ മഹല്ലിൽ ഖതീബായും പ്രവർത്തിക്കുന്ന സുലൈമാൻ ഫൈസിയുടെ മൂത്ത മകൻ റബീഹ് (20) ആണ് അന്തരിച്ചത്.
കുഴഞ്ഞുവീണതിനെ തുടർന്ന് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ലെന്നാണ് വിവരം. യുവാവിന്റെ പെട്ടെന്നുള്ള വിയോഗം നാട്ടുകാരെയും സുഹൃത്തുക്കളെയും ദുഃഖത്തിലാഴ്ത്തിയിരിക്കുകയാണ്.
സുലൈമാൻ ഫൈസി – ഖമറുന്നീസ ദമ്പതികളുടെ മകനാണ് റബീഹ്. കുമരംപുത്തൂർ ചുങ്കം മഹല്ലിൽ ദീർഘകാലം സേവനം ചെയ്തതിനാൽ കുടുംബത്തിന് പ്രദേശവാസികളുമായി അടുത്ത ബന്ധമുണ്ടായിരുന്നു.
ഖബറടക്കം ഇന്ന് വൈകുന്നേരം 5 മണിക്ക് മുണ്ടേക്കരാട് ജുമാ മസ്ജിദ് ഖബർസ്ഥാനിൽ നടന്നു

Related post

പര്യടനത്തിനിടെ യു.ഡി.എഫ് സ്ഥാനാർഥി രമേഷ് പിഷാരടിയെ വടക്കന്തറയിൽ തടഞ്ഞ് ബി.ജെ.പി പ്രവർത്തകർ

Time to time News

പോക്‌സോ കേസ് പ്രതി ജയില്‍ചാടി; മണിക്കൂറുകള്‍ക്കുളളില്‍ പിടികൂടി ഗുരുവായൂര്‍ പൊലീസ്

Time to time News

പൊന്നാനിയില്‍ ബൈക്കുകള്‍ കൂട്ടിയിടിച്ച്‌ 2 പ്ലസ് ടു വിദ്യാര്‍ത്ഥികള്‍ മരിച്ചു

Time to time News

Leave a Comment

TIME TO TIME NEWS
"Time to Time News is your reliable destination for fresh and timely updates. We bring you the latest stories, breaking news, and important happenings as they unfold, keeping you connected every moment."