Image default
Uncategorized

പര്യടനത്തിനിടെ യു.ഡി.എഫ് സ്ഥാനാർഥി രമേഷ് പിഷാരടിയെ വടക്കന്തറയിൽ തടഞ്ഞ് ബി.ജെ.പി പ്രവർത്തകർ

0:00

പര്യടനത്തിനിടെ യു.ഡി.എഫ് സ്ഥാനാർഥി രമേഷ് പിഷാരടിയെ തടഞ്ഞ് ബി.ജെ.പി പ്രവർത്തകർ

പാലക്കാട്: നിയമസഭ ഉപതെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ പാലക്കാട് മണ്ഡലത്തിലെ യു.ഡി.എഫ് സ്ഥാനാർഥി രമേഷ് പിഷാരടിയെ ബി.ജെ.പി പ്രവർത്തകർ തടഞ്ഞു. നഗരസഭ 51ാം വാർഡിലെ വടക്കന്തറയിൽ പര്യടനം നടത്തുന്നതിനിടെ ബി.ജെ.പി കൗൺസിലർ സിന്ധു രാജന്റെ നേതൃത്വത്തിലുള്ള സംഘമാണ് സ്ഥാനാർഥിയെയും പ്രവർത്തകരെയും തടഞ്ഞുവെച്ചത്.

വോട്ടർമാരെ കാണാൻ അനുവദിക്കില്ലെന്ന് പ്രഖ്യാപിച്ചായിരുന്നു പ്രതിഷേധം. ബിജെപിയുടെ ശക്തി കേന്ദ്രത്തിൽ പ്രദേശത്തേക്ക് പ്രവേശിക്കാൻ അവകാശമില്ലെന്നും പ്രവർത്തകർ വാദിച്ചു. ഇതോടെ സ്ഥലത്ത് നേരിയ സംഘർഷാവസ്ഥ ഉടലെടുത്തു. തർക്കം പരിഹരിക്കാൻ ശ്രമിച്ചവരോട് ലക്ഷ്മണൻ ഇതിൽ ഇടപെടേണ്ടെന്നും പിഷാരടിയെ പ്രദേശത്തേക്ക് പ്രവേശിപ്പിക്കില്ലെന്നും പ്രതിഷേധക്കാർ ആക്രോശിച്ചു. തുടർന്ന് പര്യടനം പാതിവഴിയിൽ അവസാനിപ്പിച്ച് സ്ഥാനാർഥിയും സംഘവും മടങ്ങുകയായിരുന്നു.

ഇന്ന് ടൗൺ സൗത്ത് മണ്ഡലം മേഖലയിലായിരുന്നു രമേഷ് പിഷാരടിയുടെ പര്യടനം. ബി.ജെ.പി സ്വാധീനമേഖലകളായ മൂത്താന്തറ, വടക്കന്തറ തുടങ്ങിയ ഇടങ്ങളിൽ എതിർ സ്ഥാനാർഥികളുടെ ഫ്ലക്സോ പോസ്റ്ററുകൾ പോലും അനുവദിക്കാത്ത സ്ഥിതിയാണെന്ന് രാത്രികാലങ്ങളിൽ ഫ്ലക്സ് പോസ്റ്റർ തുടങ്ങിയ ഒട്ടിയാൽ ഉടൻതന്നെ നശിപ്പിക്കുന്ന അവസ്ഥയെയും ഉണ്ട് . ഈ പ്രദേശത്താണ് കൂടുതലും കള്ളവോട്ടുകൾ ചെയ്യുന്നതായും പറയപ്പെടുന്നു 2016ൽ ഷാഫി പറമ്പിൽ മത്സരിക്കുമ്പോഴും സമാനമായ രീതിയിൽ പ്രചാരണം തടയാൻ ശ്രമം നടന്നിരുന്നു.

Related post

ഗുജറാത്ത് സ്വദേശിയിൽ നിന്ന് പിടികൂടിയത് 216 ക്രെഡിറ്റ് കാർഡുകൾ,​ പിന്നിൽ സാമ്പത്തിക തട്ടിപ്പ് സംഘം

Time to time News

ആസിഫ് റെസൈലൻസ് എക്സലൻസ് അവാർഡ് നിഖിൽ ജോണിക്ക്

Time to time News

റെയിൽവേ പാലക്കാട് ഡിവിഷൻ വിഭജനം: കേരളത്തോടുള്ള കേന്ദ്ര സർക്കാർ അവഗണനക്കെതിരെ പ്രതിഷേധ ധർണ്ണ സംഘടിപ്പിക്കും – ജോൺസൺ കണ്ടച്ചിറ

Time to time News

Leave a Comment

TIME TO TIME NEWS
"Time to Time News is your reliable destination for fresh and timely updates. We bring you the latest stories, breaking news, and important happenings as they unfold, keeping you connected every moment."