Image default
Uncategorized

നിയന്ത്രണം വിട്ട ബൈക്ക് കടയുടെ ഭിത്തിയിലിടിച്ചു; യുവാവിന് ദാരുണാന്ത്യം; സുഹൃത്തിന് ഗുരുതര പരിക്ക്

0:00

നിയന്ത്രണം വിട്ട ബൈക്ക് കടയുടെ ഭിത്തിയിലിടിച്ചു; യുവാവിന് ദാരുണാന്ത്യം; സുഹൃത്തിന് ഗുരുതര പരിക്ക്

കോഴിക്കോട് :കൊയിലാണ്ടി നിയന്ത്രണം വിട്ട ബൈക്ക് കടയുടെ ഭിത്തിയിൽ ഇടിച്ച് യുവാവിന് ദാരുണാന്ത്യം. കൊയിലാണ്ടി നാനോത്ത് മീത്തൽ സുനിലിന്റെ മകൻ എൻ. അജയ് (22) ആണ് മരിച്ചത്. ബൈക്കിലുണ്ടായിരുന്ന സുഹൃത്ത് പന്തലായനി കാട്ടുവയൽ താഴത്ത് കെ.ടി. ആദർശിന് (25) ഗുരുതരമായി പരിക്കേറ്റു. ഞായറാഴ്ച പുലർച്ചെയായിരുന്നു അപകടം.
ബപ്പങ്ങാട് അണ്ടർ പാസേജ് വഴി ടൗണിലേക്ക് വരികയായിരുന്നു ഇരുവരും. ഇവർ സഞ്ചരിച്ച ബൈക്ക് നിയന്ത്രണം വിട്ട് സമീപത്തെ കടയുടെ ഭിത്തിയിലിടിച്ച ശേഷം വൈദ്യുതി പോസ്റ്റിലും ഇടിക്കുകയായിരുന്നു. ശബ്ദം കേട്ടെത്തിയ നാട്ടുകാരാണ് ഇരുവരെയും ഉടൻ തന്നെ ആശുപത്രിയിലെത്തിച്ചത്.
“മരിച്ച അജയ് താമരശ്ശേരി ഇൻഡസ് മോട്ടോഴ്‌സിൽ ഇലക്ട്രീഷ്യനായി ജോലി ചെയ്തു വരികയായിരുന്നു. മൃതദേഹം കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ പോസ്റ്റുമോർട്ടത്തിന് ശേഷം ബന്ധുക്കൾക്ക് വിട്ടുനൽകും. പരിക്കേറ്റ ആദർശ് കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലാണ്. അജയിന്റെ മാതാവ്: നിഷ. സഹോദരി: ആർഷ.

Related post

കടപ്പാറ ഭൂമി പ്രശ്നം: അടിയന്തര ഇടപെടൽ ആവശ്യപ്പെട്ട് മന്ത്രിമാരെ കണ്ടു

Time to time News

തെരുവുനായ കടിച്ചുപൊട്ടിച്ച ചെരിപ്പ്; ഉപഭോക്താവിന് 5000 രൂപ നഷ്ടപരിഹാരവും പുതിയ ചെരിപ്പും നൽകാൻ നിർദേശം

Time to time News

പോക്സോ കേസ്: രണ്ട് വർഷത്തെ നിയമപോരാട്ടത്തിനൊടുവിൽ പ്രതിയെ നിരപരാധിയെന്ന് കണ്ട് കോടതി വെറുതെവിട്ടു

Time to time News

Leave a Comment

TIME TO TIME NEWS
"Time to Time News is your reliable destination for fresh and timely updates. We bring you the latest stories, breaking news, and important happenings as they unfold, keeping you connected every moment."