0:00
31 കിലോ കഞ്ചാവുമായി രണ്ട് പൊന്നാനി സ്വദേശികൾ പിടിയിൽ

പാലക്കാട്: ഒലവക്കോട് റെയിൽവേ സ്റ്റേഷനിൽ നടത്തിയ സംയുക്ത പരിശോധനയിൽ 31 കിലോ കഞ്ചാവുമായി രണ്ട് യുവാക്കൾ പിടിയിലായി.
പൊന്നാനി കടവനാട് സ്വദേശികളായ ഉപ്പുങ്കൽ വീട്ടിൽ രാഹുൽ (26), തോട്ടുവളപ്പിൽ വീട്ടിൽ സുബീഷ് (26) എന്നിവരാണ് പിടിയിലായത്.
രണ്ടാം പ്ലാറ്റ്ഫോമിനും മൂന്നാം പ്ലാറ്റ്ഫോമിനും ഇടയ്ക്കുള്ള കോൺക്രീറ്റ് ഇരിപ്പിടത്തിന് സമീപം വെച്ചാണ് ഇവരെ പിടികൂടിയത്. പാലക്കാട് എക്സൈസ് എൻഫോഴ്സ്മെന്റ് ആൻഡ് ആന്റി നർകോട്ടിക് സ്പെഷ്യൽ സ്ക്വാഡ് എക്സൈസ് ഇൻസ്പെക്ടർ അജു പി ഷാജിയുടെ നേതൃത്വത്തിലുള്ള സംഘവും പാലക്കാട് ആർ.പി.എഫും ചേർന്നാണ് പരിശോധന നടത്തിയത്.
പ്രതികളിൽ നിന്ന് 31 കിലോ കഞ്ചാവ് പിടിച്ചെടുത്തു. ഇവർക്കെതിരെ കേസെടുത്തു


