Image default
Uncategorized

കയത്തില്‍പെട്ട കുട്ടിയെ രക്ഷിക്കാൻ ശ്രമം; കോഴിക്കോട് ഒരു കുടുംബത്തിലെ മൂന്നുപേര്‍ പുഴയില്‍ മുങ്ങിമരിച്ചു

0:00

കയത്തില്‍പെട്ട കുട്ടിയെ രക്ഷിക്കാൻ ശ്രമം; കോഴിക്കോട് ഒരു കുടുംബത്തിലെ മൂന്നുപേര്‍ പുഴയില്‍ മുങ്ങിമരിച്ചു

കോഴിക്കോട് :നാദാപുരംപുഴയിൽ കുളിക്കാനിറങ്ങിയ ഒരു കുടുംബത്തിലെ മൂന്നുപേർ മുങ്ങി മരിച്ചു. പുളിയാവ് അരീക്കുണ്ട് സ്വദേശി അൻസാർ (33), ഭാര്യ സുഹദ മറിയം (28), അൻസാറിന്റെ സഹോദരപുത്രി കെൻസ മറിയം (10) എന്നിവരാണ് മരിച്ചത്. ഇന്ന് വൈകിട്ട് നാലുമണിയോടെ അരീക്കുണ്ട് പുഴയിലായിരുന്നു നാടിനെ നടുക്കിയ അപകടം.

പുഴയിൽ കുളിക്കുന്നതിനിടെ കയത്തിൽ അകപ്പെട്ട കുട്ടിയെ രക്ഷിക്കാനുള്ള ശ്രമത്തിനിടെയാണ് മറ്റുള്ളവരും അപകടത്തിൽപ്പെട്ടതെന്നാണ് പ്രാഥമിക വിവരം. ഉടൻ തന്നെ പരിസരവാസികൾ രക്ഷാപ്രവർത്തനം നടത്തി ഇവരെ കരയ്ക്കെത്തിച്ച് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

മൃതദേഹങ്ങൾ ഇൻക്വസ്റ്റ് നടപടികൾക്ക് ശേഷം വടകര താലൂക്ക് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.

Related post

ഡെന്റൽ കോളേജ് വിദ്യാർത്ഥി നിതിൻ രാജിന്റെ മരണത്തിൽ ദുരൂഹത: ഹൈക്കോടതി മേൽനോട്ടത്തിൽ അന്വേഷണം ആവശ്യപ്പെട്ടു

Time to time News

മത്സ്യത്തൊഴിലാളിയായി മുംബൈയിൽ; ദൃശ്യ കൊലക്കേസ് പ്രതിയെ പിടികൂടിയ അന്വേഷണ മികവ്

Time to time News

കനത്ത ചൂട് തുടരുന്നു; പാലക്കാട് യെല്ലോ അലർട്ട്, അതീവ ജാഗ്രതാ നിർദ്ദേശം

Time to time News

Leave a Comment

TIME TO TIME NEWS
"Time to Time News is your reliable destination for fresh and timely updates. We bring you the latest stories, breaking news, and important happenings as they unfold, keeping you connected every moment."