Image default
Uncategorized

കോഴിക്കോട് 16 കാരിയേയും 20 കാരനേയും മരിച്ച നിലയിൽ കണ്ടെത്തി

0:00

കോഴിക്കോട് 16 കാരിയേയും 20 കാരനേയും മരിച്ച നിലയിൽ കണ്ടെത്തി

കോഴിക്കോട്: മൂഴിക്കലില്‍ ബന്ധുക്കളായ പതിനാറുകാരിയും ഇരുപതുകാരനും മരിച്ച നിലയില്‍. പെണ്‍കുട്ടിയെ കൊലപ്പെടുത്തിയ ശേഷം യുവാവ് ആത്മഹത്യ ചെയ്തതെന്നാണ് പ്രാഥമിക നിഗമനം.
പെണ്‍കുട്ടിയുടെ വീട്ടില്‍വച്ചാണ് സംഭവമുണ്ടായത്. വീടിന്റെ രണ്ടാം നിലയിലാണ് മൃതദേഹങ്ങള്‍ കണ്ടെത്തിയത്. മൃതദേഹങ്ങള്‍ മെഡിക്കല്‍ കോളേജിലേക്ക് മാറ്റി.

ബന്ധുവായ അദിനാൻ പെണ്‍കുട്ടിയെ കഴുത്തു ഞെരിച്ച്‌ ശ്വാസംമുട്ടിച്ചാണ് കൊലപ്പെടുത്തിയത്. മൂഴിക്കല്‍ സ്വദേശി നസ്രീന (16) ആണ് കൊല്ലപ്പെട്ടത്. ശേഷം യുവാവ് ജീവനൊടുക്കുകയായിരുന്നു. അദിനാൻ സ്ഥിരം പ്രശ്നക്കാരനാണെന്നാണ് പൊലീസ് പറയുന്നത്.

കള്ളത്താക്കോല്‍ സംഘടിപ്പിച്ചാണ് യുവാവ് വീട്ടില്‍ കയറിയതെന്നാണ് പൊലീസ് സംശയിക്കുന്നത്. വായിലും മുഖത്തും സെല്ലോടാപ്പ് ചുറ്റിയ നിലയിലായിരുന്നു അദിനാന്റെ മൃതദേഹം.

Related post

സ്വകാര്യ ബസ് ഇടിച്ച് യൂത്ത് കോൺഗ്രസ് നേതാവ് മരിച്ചു

Time to time News

യങ് ഡമോക്രാറ്റ്‌സ് സംസ്ഥാന ഓര്‍ഗനസൈിങ് കമ്മിറ്റി പ്രഖ്യാപിച്ചുകണ്‍വീനര്‍ എം എം താഹിര്‍

Time to time News

മക്കളുണ്ടായിട്ടും അനാഥനായി…സ്വത്തുക്കൾ എല്ലാം മക്കൾക്ക് നൽകി, ഒടുവിൽ ഒരു നേരം ഭക്ഷണത്തിനായി അയൽവാസികളെ ആശ്രയിക്കുന്ന വൃദ്ധ പിതാവിന്റെ ദുരവസ്ഥ

Time to time News

Leave a Comment

TIME TO TIME NEWS
"Time to Time News is your reliable destination for fresh and timely updates. We bring you the latest stories, breaking news, and important happenings as they unfold, keeping you connected every moment."