Image default
Uncategorized

കോഴിക്കോട്ട് മൂഴിക്കലില്‍ 16 കാരിയെ കൊലപ്പെടുത്തി യുവാവ് ജീവനൊടുക്കി

0:00

കോഴിക്കോട്ട് മൂഴിക്കലില്‍ 16 കാരിയെ കൊലപ്പെടുത്തി യുവാവ് ജീവനൊടുക്കി

കോഴിക്കോട്: ഈസ്റ്റ് മൂഴിക്കലിൽ 16 കാരിയെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തിയ ശേഷം ബന്ധുവായ യുവാവ് ആത്മഹത്യചെയ്തു. നസ്രീന(16), അദ്നാൻ(20) എന്നിവരെയാണ് മരിച്ചനിലയിൽ കണ്ടെത്തിയത്. രണ്ട് മുറികളിലായിരുന്നു ഇവരുടെ മൃതദേഹം കണ്ടെത്തിയത്. സാഹചര്യത്തെളിവുകൾ പ്രകാരം യുവാവിന്‍റെത് ആത്മഹത്യയാണെന്നും പോസ്റ്റ് മോർട്ടത്തിന് ശേഷം മാത്രമേ ഇതിൽ വ്യക്തവരുത്താനാവൂ എന്നും പൊലീസ് പറഞ്ഞു.
ഇവരുവരും സഹോദരിമാരുടെ മക്കളാണ്. ഇന്ന് രാവിലെയാണ് നാട്ടുകാർ വിവരം അറിഞ്ഞത്. നസ്രീന മൂഴിക്കലിൽ മാതാവിന്‍റെ വീട്ടിലായിരുന്നു താമസം. നേരത്തെ ഇതേ വീട്ടിൽ താമസിച്ചിരുന്ന അദ്നാനെ ചിലപ്രശ്നങ്ങളുടെ പേരിൽ ഇവിടെനിന്ന് പുറത്താക്കിയിരുന്നുവെന്നാണ് വിവരം. തുടർന്ന് വ്യാജതാക്കോൽ ഉപയോഗിച്ച് വാതിൽ തുറന്ന് അദ്നാൻ അകത്തുകയറുകയും നസ്രീനയെ കൊലപ്പെടുത്തുകയും പിന്നീട് ആത്മഹത്യ ചെയ്യുകയുമായിരുന്നുവെന്നാണ് വിവരം.

ഇന്നലെ അർധരാത്രിയിലാണ് നാടിനെ ഞെട്ടിക്കുന്ന കൊലപാതകം ഉണ്ടായത്. സംഭവത്തിൽ പൊലീസ് അന്വേഷണം തുടങ്ങി. നസ്രീന പത്താം ക്ലാസ് വിദ്യാർഥിനിയാണ്. കൊളത്തറയിലാണ് അദ്നാന്‍റെ വീട്. വീട്ടിലെ സി.സി.ടി.വി ഓഫ് ചെയ്ത നിലയിലാണ്. പെൺകുട്ടിയും ഉമ്മയും ഉമ്മയുടെഉമ്മയുമായിരുന്നു ഈവീട്ടിൽ താമസം. നസ്രീനയുടെ പിതാവ് ഗൾഫിലാണ്.

Related post

സൈനികന്‍റെ ഭാര്യ വീട്ടിനുള്ളിൽ മരിച്ച നിലയിൽ

Time to time News

വീണ്ടും കാട്ടാന ആക്രമണം; ആനയെ തുരത്താൻ ശ്രമിക്കുന്നതിനിടെ കർഷകൻ കൊല്ലപ്പെട്ടു

Time to time News

കൈക്കൂലി കേസ്: മുൻ വില്ലേജ് ഓഫീസർക്ക് 4 വർഷം കഠിന തടവും ₹4 ലക്ഷം പിഴയും

Time to time News

Leave a Comment

TIME TO TIME NEWS
"Time to Time News is your reliable destination for fresh and timely updates. We bring you the latest stories, breaking news, and important happenings as they unfold, keeping you connected every moment."