0:00
കൊപ്പത്ത് ദാരുണ അപകടം; 19കാരൻ മരിച്ചു

പട്ടാമ്പി കൊപ്പം ചുണ്ടമ്പറ്റ സ്നേഹപുരം സ്വദേശിയായ കൊളക്കാട്ടിൽ ബദറുൽ മുനീറിന്റെ മകൻ മുഹമ്മദ് നിഹാൽ (19) വാഹനാപകടത്തിൽ മരിച്ചു.
ഇന്ന് പുലർച്ചെ കൊപ്പം സെന്ററിലായിരുന്നു അപകടം. പട്ടാമ്പി ഭാഗത്ത് നിന്ന് വിളയൂർ ഭാഗത്തേക്ക് സ്കൂട്ടറിൽ യാത്ര ചെയ്യുകയായിരുന്ന മുഹമ്മദ് നിഹാലും സുഹൃത്തും സഞ്ചരിച്ച വാഹനം, പെരിന്തൽമണ്ണ റോഡിൽ നിന്ന് വളാഞ്ചേരി റോഡിലേക്ക് തിരിയുകയായിരുന്ന മിനി ലോറിയിൽ ഇടിക്കുകയായിരുന്നു.
അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ മുഹമ്മദ് നിഹാലിനെ ഉടൻ പെരിന്തൽമണ്ണയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. സ്കൂട്ടറിൽ കൂടെയുണ്ടായിരുന്ന സുഹൃത്തിനും പരിക്കേറ്റിട്ടുണ്ട്.


