0:00
ലോറിയും ഓട്ടോറിക്ഷയും കൂട്ടിയിടിച്ചു; സഹോദരങ്ങള്‍ക്ക് ദാരുണാന്ത്യം

പത്തനംതിട്ട: പത്തനംതിട്ട കുമ്പഴയിൽ ഓട്ടോറിക്ഷയും ലോറിയും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ രണ്ട് പേർ മരിച്ചു. വടശേരിക്കര സ്വദേശികളായ ഫിലിപ്പ്, ജിൻസി ജോർജ് എന്നിവരാണ് മരിച്ചത്. കോന്നി ഭാഗത്ത് നിന്നു വന്ന ഓട്ടോ നിയന്ത്രണം തെറ്റി എതിർദിശിയൽ വന്ന ലോറിയിൽ ഇടിക്കുകയായിരുന്നു. അപകടത്തിന്റെ സിസിടിവി ദൃശ്യം പുറത്തുവന്നു.
ജിൻസി ജോർജ് അപകട സ്ഥലത്തുവച്ചും ഫിലിപ്പ് ആശുപത്രിയിൽ എത്തിച്ച ശേഷവുമാണ് മരിച്ചത്. മൃതദേഹങ്ങൾ പത്തനംതിട്ട ജനറൽ ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്.

