0:00
മലമ്പുഴ അയ്യപ്പൻ പൊറ്റയിൽ വൈദ്യുതാഘാതമേറ്റ് കാട്ടാന ചെരിഞ്ഞു; നടപടികൾ പുരോഗമിക്കുന്നു

പാലക്കാട്: മലമ്പുഴ അയ്യപ്പൻ പൊറ്റ പ്രദേശത്ത് വൈദ്യുതാഘാതമേറ്റ് കാട്ടാന ചെരിഞ്ഞു. മലമ്പുഴ വനമേഖലയോട് ചേർന്നുള്ള ഉൾപ്രദേശത്താണ് ആന അപകടത്തിൽപ്പെട്ടത്. സ്വകാര്യ വ്യക്തിയുടെ കൃഷിയിടത്തിൽ സ്ഥാപിച്ചിരുന്ന വൈദ്യുതി വേലിയിൽ നിന്നാണ് ഷോക്കേറ്റതെന്നാണ് വിവരം.
സംഭവത്തെ തുടർന്ന് വനം വകുപ്പ് സംഘം സ്ഥലത്തെത്തി പരിശോധന ആരംഭിച്ചു. ആന കിടക്കുന്ന സ്ഥലത്തേക്ക് എത്താൻ വഴിയില്ലാത്തതിനാൽ പോസ്റ്റുമോർട്ടം ഉൾപ്പെടെയുള്ള നടപടികൾക്കായി വഴി വെട്ടിത്തെളിക്കേണ്ട സാഹചര്യമുണ്ടെന്ന് അധികൃതർ അറിയിച്ചു.
പോസ്റ്റുമോർട്ടം നടപടികൾ പൂർത്തിയാക്കിയതിന് ശേഷം ആനയുടെ മൃതദേഹം സമീപ പ്രദേശത്തുതന്നെ സംസ്കരിക്കാനാണ് തീരുമാനം.
സംഭവത്തിൽ വിശദമായ അന്വേഷണം ആരംഭിച്ചിട്ടുണ്ടെന്നും വൈദ്യുതി വേലി സ്ഥാപനം സംബന്ധിച്ച നിയമാനുസൃതതയും സുരക്ഷാ മാനദണ്ഡങ്ങളും പരിശോധിക്കുമെന്നും അധികൃതർ അറിയിച്ചു.

