Image default
Uncategorized

കാണാതായ യുവതി മരിച്ച നിലയിൽ കണ്ടെത്തി; ദുരൂഹത, അന്വേഷണം ശക്തമാക്കി

0:00

കാണാതായ യുവതി മരിച്ച നിലയിൽ കണ്ടെത്തി; ദുരൂഹത, അന്വേഷണം ശക്തമാക്കി


പാലക്കാട്: വടക്കന്തറ ദേവീനഗർ സ്വദേശിനിയായ റീന (46)യെ കാണാതായതിന് പിന്നാലെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവം ദുരൂഹത ഉയർത്തുന്നു. കഴിഞ്ഞ ദിവസം ജില്ല ആശുപത്രി പരിസരത്ത് നിന്ന് കാണാതായ റീനയുടെ മൃതദേഹം ഹേമാംബിക നഗർ പോലീസ് സ്റ്റേഷൻ പരിധിയിലെ കോരത്തൊടി റെയിൽവേ ലൈനിനടുത്ത് നിന്നാണ് കണ്ടെത്തിയത്.
സംഭവം സംബന്ധിച്ച് പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. മരണത്തിൽ ദുരൂഹതയുണ്ടെന്ന സംശയത്തെ തുടർന്ന് എല്ലാ സാധ്യതകളും പരിശോധിക്കുന്നതായി അറിയാൻ കഴിയുന്നത് . പോസ്റ്റ്മോർട്ടം റിപ്പോർട്ട് ലഭിച്ചതിന് ശേഷമേ മരണകാരണം വ്യക്തമായുള്ളൂവെന്നും അധികൃതർ വ്യക്തമാക്കി.
റീന മാനസിക അസ്വാസ്ഥ്യത്തിന് ചികിത്സയിൽ ആയിരുന്നുവെന്നാണ് ബന്ധുക്കൾ പറയുന്നത്. എന്നാൽ, ആശുപത്രി പരിസരത്ത് നിന്ന് കാണാതായതിന് പിന്നാലെ മൃതദേഹം മറ്റൊരു പ്രദേശത്ത് കണ്ടെത്തിയിരിക്കുന്നത് സംശയങ്ങൾക്കിടയാക്കുന്നുണ്ട്. സംഭവത്തിൽ വിശദമായ അന്വേഷണം ആവശ്യപ്പെട്ടിട്ടുണ്ട്.
പരേതനായ വാസുവിന്റെ മകളാണ് റീന. അമ്മ കൺമണിയും സഹോദരൻ റിജുവും ഉണ്ട്.
പോലീസ് കേസെടുത്തു തുടർനടപടികൾ സ്വീകരിച്ചുവരികയാണ്.

Related post

കടപ്പാറ ഭൂമി പ്രശ്നം: അടിയന്തര ഇടപെടൽ ആവശ്യപ്പെട്ട് മന്ത്രിമാരെ കണ്ടു

Time to time News

തെരുവുനായ കടിച്ചുപൊട്ടിച്ച ചെരിപ്പ്; ഉപഭോക്താവിന് 5000 രൂപ നഷ്ടപരിഹാരവും പുതിയ ചെരിപ്പും നൽകാൻ നിർദേശം

Time to time News

പോക്സോ കേസ്: രണ്ട് വർഷത്തെ നിയമപോരാട്ടത്തിനൊടുവിൽ പ്രതിയെ നിരപരാധിയെന്ന് കണ്ട് കോടതി വെറുതെവിട്ടു

Time to time News

Leave a Comment

TIME TO TIME NEWS
"Time to Time News is your reliable destination for fresh and timely updates. We bring you the latest stories, breaking news, and important happenings as they unfold, keeping you connected every moment."