Image default
Uncategorized

എസ്ഡിടിയു പാലക്കാട് ജില്ലാ കമ്മിറ്റിക്ക് പുതിയ നേതൃത്വമായി

0:00

എസ്ഡിടിയു പാലക്കാട് ജില്ലാ കമ്മിറ്റിക്ക് പുതിയ നേതൃത്വമായി

പാലക്കാട്: SDTU പാലക്കാട് ജില്ലാ പ്രതിനിധി സഭ വിളിച്ചുചേര്‍ത്തു. സംഘടനയുടെ സംസ്ഥാന വൈസ് പ്രസിഡന്റ് ഇ എസ് കാജാ ഹുസൈന്‍, സംസ്ഥാന ട്രഷറര്‍ അഡ്വക്കേറ്റ് റഹീം എന്നിവര്‍ യോഗത്തിന് നേതൃത്വം നല്‍കി. വരും നാളുകളില്‍ ജില്ലയിലെ തൊഴിലാളി മേഖലയില്‍ വലിയ മുന്നേറ്റം സൃഷ്ടിക്കാനും, അവകാശങ്ങള്‍ നേടിയെടുക്കാനും പുതിയ കമ്മിറ്റി പ്രതിജ്ഞാബദ്ധമാണെന്ന് നേതാക്കള്‍ അറിയിച്ചു.

പാലക്കാട് ജില്ലയിലെ സാധാരണക്കാരായ തൊഴിലാളികളുടെ പ്രശ്‌നങ്ങളില്‍ സജീവമായി ഇടപെടാനും അവരുടെ നീതിക്കായി പോരാടാനും SDTU മുന്‍പന്തിയിലുണ്ടാകും. തൊഴിലാളികളുടെ ശക്തമായ ശബ്ദമായി സംഘടന മാറുമെന്നും, ജില്ലയില്‍ വലിയ സംഘടനാപരമായ മുന്നേറ്റം ഉണ്ടാക്കുമെന്നും യോഗം വിലയിരുത്തി. അസംഘടിത മേഖലയിലെ തൊഴിലാളികളെ ശാക്തീകരിക്കുന്നതിനായി പ്രത്യേക കര്‍മ്മപദ്ധതികള്‍ ആവിഷ്‌കരിക്കാനും പ്രതിനിധി സഭ തീരുമാനിച്ചു.

യോഗത്തില്‍ അക്ബര്‍ സ്വാഗതം ആശംസിച്ചു. മരക്കാര്‍ അധ്യക്ഷത വഹിച്ച ചടങ്ങില്‍ പുതിയ ജനറല്‍ സെക്രട്ടറിയായി തിരഞ്ഞെടുക്കപ്പെട്ട ഇല്യാസ് പാലക്കാട് നന്ദി രേഖപ്പെടുത്തി.

പുതിയ ജില്ലാ ഭാരവാഹികളായി തിരഞ്ഞെടുത്തവര്‍

പ്രസിഡന്റ്: അക്ബര്‍ ഷൊര്‍ണ്ണൂര്‍

ജനറല്‍ സെക്രട്ടറി: ഇല്യാസ് പാലക്കാട്

ട്രഷറര്‍: അസീസ് പട്ടാമ്പി

വൈസ് പ്രസിഡന്റുമാര്‍: ബഷീര്‍ കൂട്ടുപാത, നജീബ് മണ്ണാര്‍ക്കാട്

ജോയിന്റ് സെക്രട്ടറി: ഫൈസല്‍ ഒറ്റപ്പാലം

കമ്മിറ്റി അംഗം: മുത്തു കൊപ്പം

Related post

ജാതി അധിക്ഷേപം പൊതുജനങ്ങളുടെ മുന്നില്‍ വച്ച് നടത്തിയാല്‍ മാത്രമേ എസ്സി/എസ്ടി നിയമത്തിന്റെ പരിധിയില്‍ വരൂ

Time to time News

ബ്രാഞ്ച് സെക്രട്ടറിയുടെ കൊലപാതകം; പ്രതി 21 വര്‍ഷത്തിന് ശേഷം പിടിയില്‍

Time to time News

ഇടിമിന്നൽ ദുരന്തം: നാല് വിദ്യാർഥികളുടെ മരണം നാടിനെ കണ്ണീരിലാഴ്ത്തി

Time to time News

Leave a Comment

TIME TO TIME NEWS
"Time to Time News is your reliable destination for fresh and timely updates. We bring you the latest stories, breaking news, and important happenings as they unfold, keeping you connected every moment."