Image default
Uncategorized

കോതമംഗലത്ത് പുഴയിൽ വീണ് മൂന്ന് വിദ്യാർഥികൾ മരിച്ചു

0:00

കോതമംഗലത്ത് പുഴയിൽ വീണ് മൂന്ന് വിദ്യാർഥികൾ മരിച്ചു

എറണാകുളം
: കോതമംഗലം വടാട്ടുപാറയിൽ പുഴയിൽ കുളിക്കാനിറങ്ങിയ മൂന്ന് വിദ്യാർഥികൾ ഒഴുക്കിൽപ്പെട്ട് മരിച്ചു. വടാട്ടുപാറ പലവൻപടി പുഴയിലാണ് അപകടമുണ്ടായത്. സമീപത്തെ സ്വകാര്യ ഡെന്റൽ കോളേജിലെ വിദ്യാർഥികളാണ് മരിച്ചത്.
ഞായറാഴ്ച ഉച്ചയോടെയായിരുന്നു അപകടം. സഹപാഠികൾക്കൊപ്പം പുഴയിൽ കുളിക്കാനിറങ്ങിയതായിരുന്നു വിദ്യാർഥികൾ. പുഴയിലെ ശക്തമായ അടിയൊഴുക്കിൽപ്പെട്ടാണ് അപകടമുണ്ടായത്. കൂടെയുണ്ടായിരുന്ന മറ്റ് വിദ്യാർഥികൾ വിവരമറിയിച്ചതിനെ തുടർന്ന് നാട്ടുകാരും അഗ്നിരക്ഷാസേനയും സ്ഥലത്തെത്തി. മണിക്കൂറുകളോളം തിരച്ചിൽ നടത്തിയാണ് മൃതദേഹങ്ങൾ കണ്ടെടുത്തത്.
അപകടം നടന്ന സ്ഥലത്തിന് സമീപത്ത് നിന്ന് തന്നെയാണ് മൃതദേഹങ്ങൾ കണ്ടെത്തിയത്. മൃതദേഹങ്ങൾ നിലവിൽ ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. നടപടികൾക്ക് ശേഷം ബന്ധുക്കൾക്ക് വിട്ടുനൽകും.

Related post

കസ്റ്റഡി മരണം; സിയാദിനെ മര്‍ദ്ദിച്ച സി പി ഒ ശ്രീജിത്തിനെ സസ്‌പെന്റ് ചെയ്തു

Time to time News

എംഡിഎംഎ കേസ്: മറ്റൊരു അദ്ധ്യാപിക കൂടി അറസ്റ്റില്‍, ഇനിയും കൂടുതല്‍ പ്രതികളുണ്ടെന്ന് പൊലീസ്

Time to time News

പൊലീസ് കസ്റ്റഡിയിലെ മർദനത്തെ തുടർന്ന് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു; കസ്റ്റഡി മർദനാരോപണം

Time to time News

Leave a Comment

TIME TO TIME NEWS
"Time to Time News is your reliable destination for fresh and timely updates. We bring you the latest stories, breaking news, and important happenings as they unfold, keeping you connected every moment."