Image default
Uncategorized

കാർ പഞ്ചറായതിനിടെ ലോറി ഇടിച്ച് സഹോദരങ്ങൾ മരിച്ചു

0:00

കാർ പഞ്ചറായതിനിടെ ലോറി ഇടിച്ച് സഹോദരങ്ങൾ മരിച്ചു

പാലക്കാട്:കർണാടകയിലെ കൃഷ്ണഗിരിയിൽ ഉണ്ടായ വാഹനാപകടത്തിൽ പട്ടാമ്പി സ്വദേശികളായ സഹോദരങ്ങൾ മരിച്ചു. പട്ടാമ്പി കരിമ്പുള്ളി തെക്കേതിൽ വീട്ടിൽ വിനീതിന്റെ ഭാര്യ ദിവ്യയും, ദിവ്യയുടെ അനിയൻ ഒറ്റപ്പാലം പനമണ്ണ സ്വദേശി ദീപുവുമാണ് മരിച്ചത്.
ബംഗളൂരുവിൽ നിന്നും നാട്ടിലേക്ക് മടങ്ങുന്നതിനിടെയാണ് അപകടം ഉണ്ടായത്. യാത്രയ്ക്കിടെ കാർ പഞ്ചറായതിനെ തുടർന്ന് വാഹനം റോഡരികിൽ നിർത്തി ടയർ മാറ്റുന്നതിനിടെ അതുവഴി എത്തിയ ലോറി ഇടിക്കുകയായിരുന്നു.
അപകടത്തിൽ ദിവ്യയുടെ ഭർത്താവ് വിനീതിന് ഗുരുതരമായി പരിക്കേറ്റു. വിനീതിനെയും ദിവ്യയെയും കൂടാതെ കുട്ടികളും ബന്ധുക്കളും ഉൾപ്പെടെ എട്ട് പേരാണ് വാഹനത്തിൽ ഉണ്ടായിരുന്നത്.
അപകടത്തെ തുടർന്ന് പ്രദേശത്ത് ഏറെ നേരം ഗതാഗത തടസ്സവും അനുഭവപ്പെട്ടു. പരിക്കേറ്റവരെ സമീപത്തെ ആശുപത്രിയിലേക്ക് മാറ്റി.

Related post

കസ്റ്റഡി മരണം; സിയാദിനെ മര്‍ദ്ദിച്ച സി പി ഒ ശ്രീജിത്തിനെ സസ്‌പെന്റ് ചെയ്തു

Time to time News

എംഡിഎംഎ കേസ്: മറ്റൊരു അദ്ധ്യാപിക കൂടി അറസ്റ്റില്‍, ഇനിയും കൂടുതല്‍ പ്രതികളുണ്ടെന്ന് പൊലീസ്

Time to time News

പൊലീസ് കസ്റ്റഡിയിലെ മർദനത്തെ തുടർന്ന് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു; കസ്റ്റഡി മർദനാരോപണം

Time to time News

Leave a Comment

TIME TO TIME NEWS
"Time to Time News is your reliable destination for fresh and timely updates. We bring you the latest stories, breaking news, and important happenings as they unfold, keeping you connected every moment."