Image default
Uncategorized

വിദ്യാർത്ഥിക്ക് നേരെ പ്രധാനാധ്യാപകന്റെ ലൈംഗികാതിക്രമമെന്ന് പരാതി; പോക്സോ കേസെടുത്തു

0:00

വിദ്യാർത്ഥിക്ക് നേരെ പ്രധാനാധ്യാപകന്റെ ലൈംഗികാതിക്രമമെന്ന് പരാതി; പോക്സോ കേസെടുത്തു

പാലക്കാട്: ഏഴാം ക്ലാസ് വിദ്യാർത്ഥിക്ക് നേരെ ലൈംഗികാതിക്രമമെന്ന് പരാതി. പ്രധാനാധ്യാപകനെതിരെ പോലീസ് കേസെടുത്തു പാലക്കാട് നഗരത്തിലെ സർക്കാർ യുപി സ്കൂളിലാണ് സംഭവം. കഴിഞ്ഞ മാസം പാഠപുസ്തകം വാങ്ങാനെത്തിയ വിദ്യാർത്ഥിയെ ക്ലാസ് മുറിയിലെത്തിച്ച് പ്രധാനധ്യാപകൻ ലൈംഗികാതിക്രമം നടത്തിയെന്നാണ് പരാതി. അഞ്ചാം ക്ലാസിൽ പഠിക്കുമ്പോഴും അധ്യാപകനിൽ നിന്ന് സമാന രീതിയിലുള്ള മോശം പെരുമാറ്റമുണ്ടായെന്നാണ് വിദ്യാർത്ഥിയുടെ മൊഴി. സ്കൂളിലെ ചില പ്രശ്നങ്ങളുമായി ബന്ധപ്പെട്ട് കുട്ടിയെ കരുവാക്കുകയാണോ എന്നൊരു സംശയം പോലീസിനുണ്ട്. അതിനാൽ ഈ കാര്യം കൂടി അന്വേഷിച്ചതിന് ശേഷം മാത്രമേ തുടർനടപടികൾ സ്വീകരിക്കുകയുള്ളൂ എന്ന് പോലീസ് വ്യക്തമാക്കി.

വിദ്യാർത്ഥിയുടെ രക്ഷിതാക്കൾ നൽകിയ വിവരങ്ങളുടെ അടിസ്ഥാനത്തിൽ പാലക്കാട് സൗത്ത് പോലീസ് ഊർജ്ജിതമായ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ചൈൽഡ് വെൽഫെയർ കമ്മിറ്റിയുടെ (CWC) റിപ്പോർട്ട് കൂടി ലഭിച്ചതിന് ശേഷമേ പ്രധാനാധ്യാപകനെ അറസ്റ്റ് ചെയ്യുന്നത് ഉൾപ്പെടെയുള്ള നടപടികളിലേക്ക് കടക്കുകയുള്ളൂ എന്ന് പോലീസ് അറിയിച്ചു.

Related post

ഒറ്റയ്ക്ക് താമസിക്കുകയായിരുന്നു വയോധികനെ വീടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി

Time to time News

ഓണാഘോഷത്തിനിടെ ആംബുലന്‍സ് ദുരുപയോഗം ചെയ്തതായി പരാതി

Time to time News

സബ് ജയിലിൽ നിന്ന് വിചാരണത്തടവുകാരൻ രക്ഷപ്പെട്ടു; തിരച്ചിൽ ആരംഭിച്ച് പൊലീസ്

Time to time News

Leave a Comment

TIME TO TIME NEWS
"Time to Time News is your reliable destination for fresh and timely updates. We bring you the latest stories, breaking news, and important happenings as they unfold, keeping you connected every moment."