Image default
Uncategorized

പാലക്കാട് ഷിഗെല്ല ബാധിച്ച് ഭിന്നശേഷിക്കാരനായ യുവാവ് മരിച്ചു: അലനല്ലൂർ കർക്കടകംകുന്ന് സ്വദേശിയായ ഷൈജു (39) ആണ് മരിച്ചത്

0:00

പാലക്കാട് ഷിഗെല്ല ബാധിച്ച് ഭിന്നശേഷിക്കാരനായ യുവാവ് മരിച്ചു: അലനല്ലൂർ കർക്കടകംകുന്ന് സ്വദേശിയായ ഷൈജു (39) ആണ് മരിച്ചത്

പപാലക്കാട്: ജില്ലയിൽ ഷിഗെല്ല രോഗബാധയെ തുടർന്ന് ഭിന്നശേഷിക്കാരനായ യുവാവ് മരിച്ചു. അലനല്ലൂർ കർക്കടകംകുന്ന് സ്വദേശിയായ ഷൈജു (39) ആണ് മരിച്ചത്. മഞ്ചേരി മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലിരിക്കെ കഴിഞ്ഞ ബുധനാഴ്ച (ഒന്നാം തീയതി) ആയിരുന്നു മരണം സംഭവിച്ചത്. ഇന്നലെ പുറത്തുവന്ന സ്രവ പരിശോധനാ ഫലത്തിലാണ് മരണകാരണം ഷിഗെല്ലയാണെന്ന് സ്ഥിരീകരിച്ചത്.

എഴുന്നേറ്റു നടക്കാൻ സാധിക്കാതെ വീട്ടിൽ തന്നെ കഴിഞ്ഞിരുന്ന ഭിന്നശേഷിക്കാരനാണ് ഷൈജു. കടുത്ത വയറിളക്കവും പനിയും അനുഭവപ്പെട്ടതിനെ തുടർന്നാണ് കഴിഞ്ഞ 30-ാം തീയതി ഇദ്ദേഹത്തെ മഞ്ചേരി മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. തുടർന്ന് ഒന്നാം തീയതി പുലർച്ചെ മരണം സംഭവിക്കുകയായിരുന്നു.

ഷൈജുവിന് രോഗം ബാധിച്ച കർക്കടകംകുന്ന് പ്രദേശത്തോ ചുറ്റുപാടുകളിലോ മറ്റാർക്കും സമാനമായ രോഗലക്ഷണങ്ങൾ ഇതുവരെ ഉണ്ടായിട്ടില്ലെന്ന് ആരോഗ്യവകുപ്പ് അറിയിച്ചു. എങ്കിലും പ്രദേശത്ത് കനത്ത ജാഗ്രതാ നിർദ്ദേശം നൽകിയിട്ടുണ്ട്. മറ്റ് ആരോഗ്യ പ്രശ്നങ്ങളുണ്ടോ എന്നറിയാൻ പ്രദേശത്ത് ആരോഗ്യവകുപ്പിന്റെ നേതൃത്വത്തിൽ പരിശോധനകളും നിരീക്ഷണവും ആരംഭിച്ചിട്ടുണ്ട്. രോഗബാധയുടെ കൃത്യമായ കാരണം എന്താണെന്നതിൽ നിലവിൽ വ്യക്തതയില്ലെങ്കിലും ആരോഗ്യവകുപ്പ് പ്രതിരോധ പ്രവർത്തനങ്ങൾ ഊർജ്ജിതമാക്കിയിട്ടുണ്ട്

Related post

ഒറ്റയ്ക്ക് താമസിക്കുകയായിരുന്നു വയോധികനെ വീടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി

Time to time News

ഓണാഘോഷത്തിനിടെ ആംബുലന്‍സ് ദുരുപയോഗം ചെയ്തതായി പരാതി

Time to time News

സബ് ജയിലിൽ നിന്ന് വിചാരണത്തടവുകാരൻ രക്ഷപ്പെട്ടു; തിരച്ചിൽ ആരംഭിച്ച് പൊലീസ്

Time to time News

Leave a Comment

TIME TO TIME NEWS
"Time to Time News is your reliable destination for fresh and timely updates. We bring you the latest stories, breaking news, and important happenings as they unfold, keeping you connected every moment."