Image default
Uncategorized

കൊഴിഞ്ഞാമ്പാറയിൽ വയോധികയെ തീയിട്ട് കൊലപ്പെടുത്തി കുഴിച്ചുമൂടി

0:00

കൊഴിഞ്ഞാമ്പാറയിൽ വയോധികയെ തീയിട്ട് കൊലപ്പെടുത്തി കുഴിച്ചുമൂടി

പാലക്കാട്:  കൊഴിഞ്ഞാമ്പാറയിൽ കവർച്ചയ്ക്കിടെ വയോധികയെ തീയിട്ട് കൊലപ്പെടുത്തി കുഴിച്ചുമൂടി. കൊഴിഞ്ഞാമ്പാറ വടകരപ്പതി ആട്ടയമ്പതി സ്വദേശിനിയായ സരസാൾ (66) ആണ് കൊലപ്പെട്ടത്. ജൂൺ 10 മുതൽ സരസാളിനെ കാണാതായതിനെ തുടർന്ന് മകൾ പൊലീസിൽ പരാതി നൽകിയിരുന്നു. സംഭവത്തിൽ കൊഴിഞ്ഞാമ്പാറ പൊലീസ് നടത്തിയ അന്വേഷണത്തിലാണ് കൊലപാതകം തെളിഞ്ഞത്.

പ്രദേശത്തെ ചില യുവാക്കളെ കസ്റ്റഡിയിലെടുത്തു ചോദ്യം ചെയ്തപോഴാണ് ക്രൂരകൊലപാതകം പുറത്ത് വന്നത്. 19കാരനായ പ്രതി കുറ്റസമ്മതം നടത്തിയെന്ന് പൊലീസ് അറിയിച്ചു. വയോധികയെ കൊലപ്പെടുത്തിയശേഷം മൃതദേഹം ശുചിമുറിയിലെ ഡ്രമ്മിൽ ഇട്ടു കത്തിക്കുകയും പിന്നീട് ചാക്കിൽ കെട്ടി കുഴിച്ചുമൂടിയതായും പൊലീസ് പറയുന്നു. സംഭവസ്ഥലത്ത് പൊലീസ് പരിശോധന തുടരുകയാണ്.

Related post

ഒറ്റയ്ക്ക് താമസിക്കുകയായിരുന്നു വയോധികനെ വീടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി

Time to time News

ഓണാഘോഷത്തിനിടെ ആംബുലന്‍സ് ദുരുപയോഗം ചെയ്തതായി പരാതി

Time to time News

സബ് ജയിലിൽ നിന്ന് വിചാരണത്തടവുകാരൻ രക്ഷപ്പെട്ടു; തിരച്ചിൽ ആരംഭിച്ച് പൊലീസ്

Time to time News

Leave a Comment

TIME TO TIME NEWS
"Time to Time News is your reliable destination for fresh and timely updates. We bring you the latest stories, breaking news, and important happenings as they unfold, keeping you connected every moment."