Image default
Uncategorized

കൈവല്യ’ ധനസഹായംജില്ലയിലെ പദ്ധതി നടത്തിപ്പിലേ അനാസ്ഥക്കെതിരെ സർക്കാർ നടപടി സ്വീകരിക്കണം-വെൽഫെയർ പാർട്ടി

0:00

കൈവല്യ’ ധനസഹായം
ജില്ലയിലെ പദ്ധതി നടത്തിപ്പിലേ അനാസ്ഥക്കെതിരെ സർക്കാർ നടപടി സ്വീകരിക്കണം-
വെൽഫെയർ പാർട്ടി

പാലക്കാട്: ഭിന്നശേഷിക്കാർക്ക് സ്വയംതൊഴിൽ കണ്ടെത്തി അന്തസ്സോടെ ജീവിക്കാൻ സംസ്ഥാന സർക്കാർ നടപ്പാക്കുന്ന ‘കൈവല്യ’ സ്വയംതൊഴിൽ വായ്പാ പദ്ധതിയുടെ ജില്ലയിൽ നടപ്പാക്കുന്നതിൽ വലിയ അനാസ്ഥയാണ് വന്നിട്ടുള്ളത്.
ഇതിനെതിരെ സംസ്ഥാന സർക്കാർ ശക്തമായ നടപടി സ്വീകരിക്കണമെന്ന് വെൽഫെയർ പാർട്ടി ജില്ലാ എക്സിക്യൂട്ടീവ് ആവിശ്യപ്പെട്ടു.2025 ജനുവരി മുതൽ കൈവല്യ പദ്ധതിയിൽ 84 അപേക്ഷകൾ ലഭിച്ചിട്ടും ഒരു അപേക്ഷകനും വായ്പയോ അനുബന്ധ ധനസഹായമോ ലഭിച്ചിട്ടില്ലെന്നാണ് ജില്ലാ എംപ്ലോയ്മെന്റ് ഓഫീസിൽനിന്ന് ലഭിക്കുന്ന വിവരം.
പദ്ധതിയിൽ സ്വയംതൊഴിൽ കണ്ടെത്തുന്നതിനായി അപേക്ഷിക്കുന്നവരുടെ അപേക്ഷകൾ അർഹതയുടെ അടിസ്ഥാനത്തിൽ പരിശോധിച്ച് കാലതാമസമില്ലാതെ സഹായം അനുവദിക്കേണ്ടതുണ്ട്.
കൈവല്യ പദ്ധതിയിൽ ലഭിച്ച 84 അപേക്ഷകളിലും ഒരു ഗുണഭോക്താവിനുപോലും സഹായം ലഭിക്കാത്തത് സാധാരണ നടപടിക്രമ കാലതാമസമായി കാണാനാവില്ല.
ഇത് ഭിന്നശേഷിക്കാരായ മനുഷ്യരോട് കാണിക്കുന്ന വലിയ അന്യായമാണ്.
അർഹരായ ഭിന്നശേഷിക്കാർക്ക് വായ്പയും ധനസഹായവും ഉടൻ അനുവദിക്കണം.ജില്ലാ ഭരണകൂടവും സാമൂഹ്യനീതി വകുപ്പും എംപ്ലോയ്മെന്റ് അധികൃതരും അടിയന്തരമായി
ഇടപെട്ട് കുറ്റക്കാർക്കെതിരെ നടപടി സ്വീകരിക്കുകയും
അപേക്ഷകരിൽ അർഹരായവർക്ക്
‘കൈവല്യ’ പദ്ധതിപ്രകാരം ലഭിക്കേണ്ട അവകാശങ്ങൾ വഹിച്ചു കൊടുക്കുകയും ചെയ്യണമെന്നും വെൽഫെയർ പാർട്ടി ആവശ്യപ്പെട്ടു.ജില്ലാ പ്രസിഡൻറ് കെ.സി.നാസർ അധ്യക്ഷത വഹിച്ചു.
മോഹൻദാസ് പറളി,
എം.ദിൽഷാദ് അലി,
ഹബീബ ടീച്ചർ,
എം.സുലൈമാൻ,
എ.ഉസ്മാൻ,
റിയാസ് ഖാലിദ്,
ശാക്കിർ പുലാപ്പറ്റ,
ശരീഫ് പള്ളത്ത്,
ബാബു തരൂർ, റുക്സാന സൈതലവി എന്നിവർ സംസാരിച്ചു.

Related post

കസ്റ്റഡി കൊലപാതകം; ക്രൂരമർദന ശേഷം താമിർ ജിഫ്രിയെ പൊലീസുകാർ ചുമന്ന് ജീപ്പിൽ കയറ്റുന്ന ദൃശ്യങ്ങൾ പുറത്ത്

Time to time News

കൊലപാതക കേസിലെ പ്രതി ജീവനൊടുക്കിയ നിലയിൽ

Time to time News

എയ്ഡഡ് സ്കൂൾ നിയമനത്തിലെ അഴിമതിക്കെതിരെ ജനകീയ പ്രതിഷേധംഓഗസ്റ്റ് 15ന് കരിപ്പോടിൽ പ്രതീകാത്മക വിചാരണയും പ്രതിഷേധവും

Time to time News

Leave a Comment

TIME TO TIME NEWS
"Time to Time News is your reliable destination for fresh and timely updates. We bring you the latest stories, breaking news, and important happenings as they unfold, keeping you connected every moment."