0:00
എം ബി രാജേഷിൻ്റെ സഹോദരൻ എം ബി ബ്രിജേഷ് അന്തരിച്ചു

പാലക്കാട്: കയിലിയാട് മാമ്പറ്റ എം ബി ബ്രീജേഷ് (44) നിര്യാതനായി. സിപിഐ എം സംസ്ഥാന കമ്മിറ്റിയംഗവും മുൻമന്ത്രിയുമായ എം ബി രാജേഷിൻ്റെ സഹോദരനാണ്.
അസുഖ ബാധിതനായി കൊച്ചിയിലെ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. ബുധൻ പുലർച്ചെയാണ് മരണം.
ബുധൻ പകൽ 2 മണിവരെ മൃതദേഹം കയിലിയാട് വസതിയിൽ പൊതുദർശനത്തിന് ശേഷം നാലുമണിയോടെ സംസ്കരിക്കും. വിദേശത്താണ് ജോലി.
അച്ഛൻ: എം. ബാലകൃഷ്ണൻ നായർ, അമ്മ : എം കെ രമണി, ഭാര്യ: ഭായി ബ്രിജേഷ്, സഹോദരി: സംഗമിത്ര.

