0:00
പത്താം ക്ലാസ് വിദ്യാർത്ഥിനിയെ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി

പാലക്കാട് തച്ചമ്പാറ: പത്താം ക്ലാസ്സ് വിദ്യാർത്ഥിനിയെ വീടിന്റെ കുളിമുറിയിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. പൊന്നംക്കോട് പാലക്കണി വീട്ടിൽ റഷീദിന്റെ മകൾ റിദ ഫാത്തിമ (16) ആണ് മരിച്ചത്.ബുധനാഴ്ച ഉച്ചയ്ക്ക് 12:30 മണിയോടെ വീടിനോട് ചേർന്നുളള പുറത്തെ കുളിമുറിയിലാണ് സംഭവം നടന്നത്. തച്ചമ്പാറ ദേശബന്ധു ഹയർ സെക്കൻഡറി സ്കൂളിലെ പത്താം ക്ലാസ് വിദ്യാർത്ഥിനിയാണ് റിദ ഫാത്തിമ.പൊന്നംകോട് കനാലിന് സമീപമാണ് വീട്.
ഒരാഴ്ചയായി സ്കൂളിൽ പോയിരുന്നില്ല എന്നാണ് അറിയാൻ കഴിയുന്നത്.
കബറടക്കം പിന്നീട്.

