Image default
Uncategorized

കാട്ടുപന്നിക്ക് വച്ച വൈദ്യുത കെണിയില്‍ അകപ്പെട്ട് യുവാവ് ഷോക്കേറ്റ് മരിച്ചു

0:00

കാട്ടുപന്നിക്ക് വച്ച വൈദ്യുത കെണിയില്‍ അകപ്പെട്ട് യുവാവ് ഷോക്കേറ്റ് മരിച്ചു

പാലക്കാട്‌ :കാട്ടുപന്നിക്ക് വച്ച കെണിയില്‍ അകപ്പെട്ട് യുവാവ് ഷോക്കേറ്റ് മരിച്ചു. കൊപ്പം കുലുക്കല്ലൂർ തത്തനംപുള്ളിയില്‍ മുള്ളത്ത് വീട്ടില്‍ രവി (30) ആണ് മരിച്ചത്.
വിലെയാണ് പാടത്ത് രവിയെ മരിച്ചനിലയില്‍ കണ്ടെത്തിയത്.രാവിലെ ആറുമണിയോടെ കൃഷിയിടത്തിന്റെ ഉടമ തത്തനംപുള്ളി സ്വദേശി മനോജ് സ്ഥലത്തെത്തിയപ്പോഴാണ് രവി മരിച്ചുകിടക്കുന്നത് കണ്ടത്. തുടർന്ന് മനോജ് കൊപ്പം പൊലീസ് സ്റ്റേഷനിലെത്തി വിവരം അറിയിക്കുകയായിരുന്നു. മനോജിനെ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.കഴിഞ്ഞ രാത്രി ബൈക്ക് തകരാറിലായതിനെ തുടർന്ന് റോഡരികില്‍ ബൈക്ക് പാർക്ക് ചെയ്ത ശേഷം, വീട്ടിലേക്ക് പോകുന്നതിനായി മറ്റൊരു കൃഷിയിടത്തിലൂടെയുള്ള നടവഴി ഉപയോഗിച്ച്‌ പോകുന്നതിനിടെയാണ് അപകടമുണ്ടായത് എന്നാണ് സൂചന. പന്നിയെ പിടികൂടുന്നതിനായി സ്ഥാപിച്ച വൈദ്യുത കെണിയില്‍പ്പെട്ടാണ് രവിക്ക് ഷോക്കേറ്റത്.
മനോജിനെതിരെ മന:പൂർവമല്ലാത്ത നരഹത്യയ്ക്ക് കേസെടുക്കുമെന്ന് കൊപ്പം പൊലീസ് അറിയിച്ചു. മറ്റേതെങ്കിലും വകുപ്പുകള്‍ കൂടി ചുമത്തണമോയെന്ന കാര്യത്തില്‍ അന്വേഷണം തുടരുകയാണ്. ഇൻക്വസ്റ്റ് നടപടികള്‍ പുരോഗമിക്കുകയാണ്. തുടർന്ന് പട്ടാമ്പി താലൂക്ക് ആശുപത്രിയില്‍ പോസ്റ്റ്മോർട്ടം ഉള്‍പ്പെടെയുള്ള തുടർനടപടികള്‍ നടത്തും.

Related post

അട്ടപ്പാടിയില്‍ കാര്‍ കൊക്കയിലേക്ക് മറിഞ്ഞ് മൂന്നുമരണം

Time to time News

കൈവല്യ’ സ്വയംതൊഴിൽ വായ്പാ പദ്ധതിയിൽ ഗുരുതര വീഴ്ച; വിവരാവകാശ രേഖയിൽ ഞെട്ടിക്കുന്ന കണക്ക്

Time to time News

കുന്നംകുളത്തെ ബസ് അപകടം; മരണം രണ്ടായി, ഒരാള്‍ക്ക് ഗുരുതര പരിക്ക്

Time to time News

Leave a Comment

TIME TO TIME NEWS
"Time to Time News is your reliable destination for fresh and timely updates. We bring you the latest stories, breaking news, and important happenings as they unfold, keeping you connected every moment."