Image default
Uncategorized

അട്ടപ്പാടിയില്‍ കാര്‍ കൊക്കയിലേക്ക് മറിഞ്ഞ് മൂന്നുമരണം

0:00

അട്ടപ്പാടിയില്‍ കാര്‍ കൊക്കയിലേക്ക് മറിഞ്ഞ് മൂന്നുമരണം

പാലക്കാട്‌ :അട്ടപ്പാടി തമിഴ്നാട് അതിര്‍ത്തിക്ക് സമീപം മുള്ളിയില്‍ കാര്‍ കൊക്കയിലേക്ക് മറിഞ്ഞ് മൂന്നുപേര്‍ മരിച്ചു. തമിഴ്‌നാട് നീലഗിരി സ്വദേശികളായ രാജ്കണ്ണന്‍(54), ടി ഡി ബോജന്‍(70), രാധിക(55) എന്നിവരാണ് മരിച്ചത്. ഇന്ന് വൈകുന്നേരം മൂന്ന് മണിയോടെയായിരുന്നു അപകടം. മരണവീട്ടില്‍ പോയി തിരിച്ചുപോവുകയായിരുന്ന ഇവര്‍ സഞ്ചരിച്ച കാര്‍ നിയന്ത്രണം വിട്ട് കൊക്കയിലേക്ക് മറിയുകയായിരുന്നെന്നാണ് വിവരം. റോഡരികിലെ പാറയില്‍ ഇടിച്ച് കാര്‍ താഴ്ചയിലേക്ക് പതിക്കുകയായിരുന്നു. കാര്‍ കൊക്കയിലേക്ക് മറിയുന്നത് കണ്ട പ്രദേശവാസികള്‍ വിവരമറിയിച്ചതിനെ തുടര്‍ന്ന് കേരള പോലിസും തമിഴ്നാട് പോലിസും സ്ഥലത്തെത്തി രക്ഷാപ്രവര്‍ത്തനം നടത്തി. അപകടം നടന്നത് കേരള അതിര്‍ത്തിയിലല്ല, മറിച്ച് അട്ടപ്പാടി മുള്ളി ഭാഗത്തെ തമിഴ്‌നാട് അതിര്‍ത്തിക്കുള്ളിലാണെന്ന് പോലിസ് സ്ഥിരീകരിച്ചിട്ടുണ്ട്. അപകടം നടന്നത് ആഴമേറിയ കൊക്കയിലായതിനാല്‍ മൃതദേഹങ്ങള്‍ മുകളിലേക്ക് എത്തിക്കുന്നത് ദുഷ്‌കരമായിരുന്നു.

Related post

കൈവല്യ’ സ്വയംതൊഴിൽ വായ്പാ പദ്ധതിയിൽ ഗുരുതര വീഴ്ച; വിവരാവകാശ രേഖയിൽ ഞെട്ടിക്കുന്ന കണക്ക്

Time to time News

കുന്നംകുളത്തെ ബസ് അപകടം; മരണം രണ്ടായി, ഒരാള്‍ക്ക് ഗുരുതര പരിക്ക്

Time to time News

ചെറുതുരുത്തിയില്‍ നൃത്ത അദ്ധ്യാപികയെ കഴുത്ത് ഞെരിച്ച്‌ കൊലപ്പെടുത്തിയ ശേഷം പ്രതി പൊലീസ് സ്റ്റേഷനിലെത്തി കീഴടങ്ങി.

Time to time News

Leave a Comment

TIME TO TIME NEWS
"Time to Time News is your reliable destination for fresh and timely updates. We bring you the latest stories, breaking news, and important happenings as they unfold, keeping you connected every moment."