Image default
Uncategorized

ഊരിപ്പോയ ഷൂ എടുക്കാൻ ശ്രമിക്കവേ ബസില്‍ നിന്ന് തെറിച്ചുവീണു; വിദ്യാര്‍ത്ഥിനിക്ക് ദാരുണാന്ത്യം

0:00

ഊരിപ്പോയ ഷൂ എടുക്കാൻ ശ്രമിക്കവേ ബസില്‍ നിന്ന് തെറിച്ചുവീണു; വിദ്യാര്‍ത്ഥിനിക്ക് ദാരുണാന്ത്യം

പാലക്കാട്: കോങ്ങാടിനടുത്ത് ചെല്ലിക്കലിലുണ്ടായ വാഹനാപകടത്തിൽ കോളേജ് വിദ്യാർഥിനിക്ക് ദാരുണാന്ത്യം. മുണ്ടൂർ യുവക്ഷേത്ര കോളേജിലെ ബി.എസ്.സി കെമിസ്ട്രി രണ്ടാം വർഷ വിദ്യാർഥിനി ഗൗരി ജി. കൃഷ്ണയാണ് മരിച്ചത്. കോങ്ങാട് എൻ.എസ്.എസ് നഗർ കരുണയിൽ ഗോപീകൃഷ്ണൻ എം.പിയുടെയും ബീന എസ്.ന്റെയും മകളാണ് ഗൗരി.
ഇന്ന് രാവിലെ കോളേജിലേക്ക് പോകുന്നതിനായി ‘പവിത്രം’ എന്ന സ്വകാര്യ ബസിൽ യാത്ര ചെയ്യുന്നതിനിടെയാണ് അപകടം. യാത്രയ്ക്കിടെ ഗൗരിയുടെ ഷൂ അഴിഞ്ഞ് താഴേക്ക് വീഴുകയായിരുന്നു. ബസ് മുന്നോട്ട് എടുക്കുന്നതിനിടയിൽ ഷൂ എടുക്കുന്നതിനായി ബസിൽനിന്ന് താഴേക്ക് ഇറങ്ങിയപ്പോൾ വിദ്യാർഥിനി റോഡിൽ വീഴുകയും അതേ സമയം ബസ് ശരീരത്തിലൂടെ കയറിയിറങ്ങുകയുമായിരുന്നു എന്നാണ് ലഭിക്കുന്ന വിവരം.
ഗുരുതരമായി പരിക്കേറ്റ ഗൗരിയെ ഉടൻ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മൃതദേഹം തുടർനടപടികൾക്കായി ആശുപത്രിയിലേക്ക് മാറ്റി.
അപകടവുമായി ബന്ധപ്പെട്ട് കൂടുതൽ വിവരങ്ങൾ പുറത്തുവരാനുണ്ട്.

Related post

ഒരു മാസത്തെ പലിശ മുടങ്ങി; 11 വയസുകാരിയെ വരെ തടവിലാക്കി ഭീഷണി — പാലക്കാട്ട് ‘ബ്ലേഡ് മാഫിയ’ക്കെതിരെ നടപടി എപ്പോൾ

Time to time News

അട്ടപ്പാടിയിൽ ഭവാനി പുഴയിൽ രണ്ട് ചാക്കുകളിൽ ശരീരഭാഗങ്ങൾ; ദുരൂഹത, പൊലീസ് അന്വേഷണം ഊർജിതം

Time to time News

കോപ്പർ വയർ മോഷണം: പാലക്കാട് രണ്ടുപേർ പിടിയിൽ

Time to time News

Leave a Comment

TIME TO TIME NEWS
"Time to Time News is your reliable destination for fresh and timely updates. We bring you the latest stories, breaking news, and important happenings as they unfold, keeping you connected every moment."