Image default
Uncategorized

കോളജ് വിദ്യാര്‍ഥിനിയെ വഴിയില്‍ തടഞ്ഞുനിര്‍ത്തി അധിക്ഷേപവും ഭീഷണിയും; റിട്ട.പോലീസ് ഉദ്യോഗസ്ഥനെതിരെ കേസ്

0:00

കോളജ് വിദ്യാര്‍ഥിനിയെ വഴിയില്‍ തടഞ്ഞുനിര്‍ത്തി അധിക്ഷേപവും ഭീഷണിയും; റിട്ട.പോലീസ് ഉദ്യോഗസ്ഥനെതിരെ കേസ്

പാലക്കാട് :കോളേജ് വിദ്യാര്‍ഥിനിയെ വഴിയില്‍ തടഞ്ഞുനിര്‍ത്തി അധിക്ഷേപിച്ച് സംസാരിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയതെന്ന പരാതിയില്‍ വിരമിച്ച പോലീസ് ഉദ്യോഗസ്ഥനെതിരെ പോലീസ് കേസെടുത്തു. പാലക്കാട് കല്ലേക്കാട് സ്വദേശിയായ ലക്ഷ്മണനെതിരെയാണ് പാലക്കാട് ടൗണ്‍ നോര്‍ത്ത് പോലീസ് കേസെടുത്തത്.

കോളജില്‍ നിന്ന് വീട്ടിലേക്ക് മടങ്ങുകയായിരുന്ന വിദ്യാര്‍ഥിനിനിയെ തടഞ്ഞുനിര്‍ത്തിയ ഇയാള്‍ അപമര്യാദയായി സംസാരിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്തുവെന്നാണ് പരാതി. പരാതിയുടെ അടിസ്ഥാനത്തില്‍ പാലക്കാട് നോര്‍ത്ത് പോലീസ് ലക്ഷ്മണനെതിരെ കേസെടുത്ത് തുടര്‍നടപടികള്‍ ആരംഭിച്ചു. സംഭവത്തില്‍ വിശദമായ അന്വേഷണം നടത്തിവരികയാണെന്ന് പോലീസ് വ്യക്തമാക്കി

Related post

ബീഫ് കഴിക്കുന്നതിന്റെ പേരില്‍ സഹപാഠികള്‍ അധിക്ഷേപിച്ചു; ദലിത് വിദ്യാര്‍ഥി ജീവനൊടുക്കി

Time to time News

ജനാധിപത്യാവകാശങ്ങൾ സംരക്ഷിക്കാൻ ‘അവാസ്-ഇ-പാലക്കാട്’ ജനകീയ സംഗമം നടത്തി

Time to time News

ഗ്രാമീണ മേഖലകളിൽ മാലിന്യപ്രശ്നം രൂക്ഷം; കുടിവെള്ള സ്രോതസ്സുകൾ മലിനമാകുന്നു, അധികൃതർ അടിയന്തരമായി ഇടപെടണം: വാസു വല്ലപ്പുഴ

Time to time News

Leave a Comment

TIME TO TIME NEWS
"Time to Time News is your reliable destination for fresh and timely updates. We bring you the latest stories, breaking news, and important happenings as they unfold, keeping you connected every moment."