Image default
Uncategorized

എന്‍ഐഎ കേസില്‍ തടവിലായിരുന്ന യുവാവ് മരണപ്പെട്ടു

0:00

എന്‍ഐഎ കേസില്‍ തടവിലായിരുന്ന യുവാവ് മരണപ്പെട്ടു

എറണാകുളം: എന്‍ഐഎ കേസില്‍ തടവിലായിരുന്ന യുവാവ് മരണപ്പെട്ടു. ആലുവാ നീറിക്കോട് പുളിക്കവീട്ടില്‍ മുഹമ്മദ് യാസര്‍ അറഫാത്ത് (35) ആണ് മരിച്ചത്. ഹൃദയസംബന്ധമായ അസുഖത്തിന് തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് മരണം.പാലക്കാട് ആര്‍എസ്എസ് പ്രവര്‍ത്തകന്‍ ശ്രീനിവാസന്‍ കൊല്ലപ്പെട്ട സംഭവത്തില്‍ പ്രതികളെ സഹായിച്ചു എന്ന് ആരോപിച്ച് യുഎപിഎ പ്രകാരം എന്‍ഐഎ ചുമത്തിയ കേസില്‍ വിയ്യൂര്‍ അതീവ സുരക്ഷാ ജയിലില്‍ തടവുകാരനായി കഴിഞ്ഞു വരവേ രോഗം മൂര്‍ച്ഛിക്കുകയായിരുന്നു. തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ ശസ്ത്രക്രിയയെ തുടര്‍ന്ന് നിരീക്ഷണത്തിലിരിക്കേ ഇന്ന് രാവിലെയായിരുന്നു മരണം. രോഗത്തിന്റെ കാഠിന്യവും അടിയന്തര ചികില്‍സയുടെ പ്രാധാന്യവും ചൂണ്ടിക്കാട്ടി കൊച്ചി എന്‍ഐഎ പ്രത്യേക കോടതിയില്‍ ജാമ്യാപേക്ഷ സമര്‍പ്പിച്ചിരുന്നു. ഭാര്യ സുമയ്യ, രണ്ടു മക്കള്‍. നിയമ നടപടികള്‍ക്കു ശേഷം ഭൗതിക ശരീരം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കും.

Related post

അട്ടപ്പാടിയിലെ ആദിവാസി ഉന്നതികളിലെ മൂന്ന് മൊബൈൽ ക്ലിനിക്കുകളുടെ സേവനം നിലച്ചു; ചികിത്സാ സൗകര്യങ്ങൾ പ്രതിസന്ധിയിൽ

Time to time News

ബീഫ് കഴിക്കുന്നതിന്റെ പേരില്‍ സഹപാഠികള്‍ അധിക്ഷേപിച്ചു; ദലിത് വിദ്യാര്‍ഥി ജീവനൊടുക്കി

Time to time News

ജനാധിപത്യാവകാശങ്ങൾ സംരക്ഷിക്കാൻ ‘അവാസ്-ഇ-പാലക്കാട്’ ജനകീയ സംഗമം നടത്തി

Time to time News

Leave a Comment

TIME TO TIME NEWS
"Time to Time News is your reliable destination for fresh and timely updates. We bring you the latest stories, breaking news, and important happenings as they unfold, keeping you connected every moment."