Image default
Uncategorized

വിദ്യാര്‍ഥിനിയെ നിരന്തരം പീഡിപ്പിച്ചു; കഥകളി അധ്യാപകനെതിരെ കേസ്

0:00

വിദ്യാര്‍ഥിനിയെ നിരന്തരം പീഡിപ്പിച്ചു; കഥകളി അധ്യാപകനെതിരെ കേസ്

പാലക്കാട് : കഥകളി അഭ്യസിക്കാനെത്തിയ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച സംഭവത്തില്‍ കഥകളി അധ്യാപകനെതിരെ പോക്‌സോ വകുപ്പുകള്‍ ചുമത്തി പോലീസ് കേസെടുത്തു. പാലക്കാട് കല്ലേക്കുളങ്ങര കഥകളി ഗ്രാമത്തിലെ അധ്യാപകനായ വെങ്കിട്ടരാമനെതിരെയാണ് കേസെടുത്തത്.

വിദ്യാര്‍ഥിനിയെ അധ്യാപകന്‍ നിരന്തരം ലൈംഗികമായി ഉപദ്രവിച്ചുവെന്നാണ് പരാതി. സ്‌കൂളില്‍ നടന്ന കൗണ്‍സിലിങ്ങിനിടെയാണ് കുട്ടി താന്‍ നേരിട്ട പീഡനവിവരം കൗണ്‍സിലറോട് തുറന്നുപറഞ്ഞത്. തുടര്‍ന്ന് അധികൃതര്‍ പോലീസില്‍ അറിയിക്കുകയായിരുന്നു. പെണ്‍കുട്ടിയുടെ മൊഴി രേഖപ്പെടുത്തിയ പോലീസ് അധ്യാപകനെതിരെ പോക്‌സോ നിയമപ്രകാരം കേസെടുത്തു. ഇതിനുപിന്നാലെ പൊലീസ് സംഘം കല്ലേക്കുളങ്ങര കഥകളി ഗ്രാമത്തിലെത്തി വിശദമായ തെളിവെടുപ്പ് നടത്തി. സംഭവത്തില്‍ അധ്യാപകനെ കസ്റ്റഡിയിലെടുക്കാനും തുടര്‍ നിയമനടപടികള്‍ സ്വീകരിക്കാനുമുള്ള തയ്യാറെടുപ്പിലാണ് പോലീസ്

Related post

കോളജ് വിദ്യാര്‍ഥിനിയെ വഴിയില്‍ തടഞ്ഞുനിര്‍ത്തി അധിക്ഷേപവും ഭീഷണിയും; റിട്ട.പോലീസ് ഉദ്യോഗസ്ഥനെതിരെ കേസ്

Time to time News

എന്‍ഐഎ കേസില്‍ തടവിലായിരുന്ന യുവാവ് മരണപ്പെട്ടു

Time to time News

അറ്റുപോകാത്ത പൊക്കിള്‍ക്കൊടി തുറന്നുകാട്ടിയ ക്രൂരത; ഗർഭിണിയെ കൊന്ന് കുളത്തിൽ താഴ്ത്തിയ എസ്റ്റേറ്റ് സൂപ്പർവൈസർക്ക് ജീവപര്യന്തം

Time to time News

Leave a Comment

TIME TO TIME NEWS
"Time to Time News is your reliable destination for fresh and timely updates. We bring you the latest stories, breaking news, and important happenings as they unfold, keeping you connected every moment."