പാലക്കാട് നഗരസഭയിലെ വെസ്റ്റ് യാക്കര 31-ാം വാർഡ് സ്ഥാനാർത്ഥിയായി റാഷിക് റഹ്മാൻന്നെ പ്രഖ്യാപിച്ചു.
പാലക്കാട്: പാലക്കാട് നഗരസഭയിലെ വെസ്റ്റ് യാക്കര 31-ാം വാർഡ് സ്ഥാനാർത്ഥിയായി പാലക്കാട് ജില്ലാ കമ്മറ്റി അംഗം റാഷിക് റഹ്മാൻനെ പ്രഖ്യാപിച്ചു. സിറാജുന്നീസയുടെ 25 വർഷം നീണ്ട നീതി നിഷേധത്തിലാണ് ഈ പ്രഖ്യാപനം നടന്നത്.പ്രഖ്യാപന ചടങ്ങിൽ എസ് ഡി പി ഐ പാലക്കാട് ജില്ലാ പ്രസിഡന്റ് ഷഹീർ ചാലിപ്പുറo ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡണ്ട്,
A.M.റഫീഖ്,മണ്ഡലം സെക്രട്ടറി എച്ച്.സുലൈമാൻ. ഒ എച്ച് ഖലീൽ. എന്നിവരടക്കം പാർട്ടിയുടെയും മറ്റ് പ്രമുഖരും പങ്കെടുത്തു. സിറാജുന്നീസയെ മുൻ മുഖ്യമന്ത്രിയായ കെ.കരുണാകരന്റെ പോലീസിന്റെ വെടിയേറ്റ് കൊല്ലപ്പെട്ട സംഭവവും, സിറാജുന്നീസയുടെ പിതാവ് മുസ്തഫയുടെയും സാന്നിദ്ധ്യവും ചടങ്ങിൽ ശ്രദ്ധേയമായിരുന്നു.ചടങ്ങിൽ പങ്കെടുത്തവർ സിറാജുന്നീസയുടെ മരണവും നീതിയില്ലായ്മയും മറക്കാൻ ശ്രമിക്കാത്തത്കൊണ്ടല്ല, മറിച്ച് നീതി നേടുന്നതുവരെ ഈ ഓർമ്മകൾ നിലനിർത്തണമെന്നും പങ്കെടുത്തവർ അഭിപ്രായപ്പെട്ടു


