വാളയാറിൽ നിന്നും 2.54 കോടി രൂപ പിടികൂടി

പാലക്കാട്: വാളയാറിൽ എക്സൈസ് സംഘം നടത്തിയ പരിശോധനയിൽ 2.54 കോടി രൂപയുടെ അനധികൃത ഇന്ത്യൻ കറൻസി നോട്ടുകൾ പിടികൂടി. വാളയാർ എക്സൈസ് ചെക് പോസ്റ്റിൽ എക്സൈസ് ഇൻസ്പെക്ടർ പ്രശാന്ത് പി. ആർ. നേതൃത്വം നൽകുന്ന സംഘമാണ് കർശന പരിശോധന നടത്തിയത്.
പാലക്കാട് എക്സൈസ് വകുപ്പ് അറിയിച്ചതനുസരിച്ച്, KL 08 BZ 4772 നമ്പർ രജിസ്ട്രേഷൻ കാറായ Tata Nexon–ൽ നിന്ന് ഭവാനി സിംഗ് (33/25), S/o മോഡ്സിംഗ്, രാജ്പുത്തൻ കിഗാലി, സൺഡേറാവു, പാലി, രാജസ്ഥാൻ – 306708 എന്നയാളുടെ പക്കൽ നിന്നും ₹2,54,50,000 രൂപയുടെ നോട്ടുകൾ കണ്ടെത്തി. തുടർന്ന് ഇവ പാലക്കാട് ഇൻകംടാക്സ് വകുപ്പിന് കൈമാറി.
പരിശോധനയിൽ പങ്കെടുത്തവർ: അസിസ്റ്റന്റ് എക്സൈസ് ഇൻസ്പെക്ടർ ഗ്രേഡിലെ അനീഷ് കെ.പി., സന്തോഷ് കുമാർ പി., സിവിൽ എക്സൈസ് ഓഫീസർമാരായ മുഹമ്മദ് ഫിറോസ് എം., വിവേക്, സജീവ് എസ്. എന്നിവർ.
എക്സൈസ് വകുപ്പ് ഇതിനെ സാമ്പത്തിക കുറ്റകൃത്യങ്ങളെ തടയുന്നതിൽ വലിയ നേട്ടമായി വിലയിരുത്തി.
