0:00
കലോത്സവത്തിന് ഒരുക്കങ്ങൾക്കിടെ ദാരുണാന്ത്യം; വിദ്യാർത്ഥി ദിൽജിത്ത് വാഹനാപകടത്തിൽ മരിച്ചു

പാലക്കാട് :മണ്ണാർക്കാട് കലോത്സവത്തിൽ പങ്കെടുക്കാനെത്തിയ വിദ്യാർത്ഥി വാഹനാപകടത്തിൽ ദാരുണമായി മരിച്ചു. മണ്ണാർക്കാട് കാഞ്ഞിരപ്പുഴ ചിറക്കൽപ്പടി പാലത്തിനടുത്ത് നടന്ന അപകടത്തിലാണ് പള്ളിക്കുറുപ്പ് സ്കൂളിലെ പ്ലസ് ടു വിദ്യാർത്ഥിയായ ദിൽജിത്ത് സി (17) മരണപ്പെട്ടത്.
മണ്ണാർക്കാട് ഉപജില്ലാ കലോത്സവത്തിലെ നാടോടി ഗാന മത്സരത്തിനായി വസ്ത്രം വാങ്ങാൻ പോകവേ ദിൽജിത്ത് സഞ്ചരിച്ചിരുന്ന ബൈക്ക് ഒരു ഒമിനി വാനുമായി കൂട്ടിയിടിക്കുകയായിരുന്നു. ബൈക്കിൽ ഒപ്പം ഉണ്ടായിരുന്ന സുഹൃത്തിന് ഗുരുതരമായി പരിക്കേറ്റു.
ഇന്നലെ നടന്ന ജലച്ചായാ ചിത്രരചനയിലും ചിത്രരചനയിലും എ ഗ്രേഡ് നേടിയ ദിൽജിത്ത് തന്റെ കലാപ്രതിഭയാൽ എല്ലാവരുടെയും പ്രിയങ്കരനായിരുന്നു.
തങ്ങളുടെ പ്രിയപ്പെട്ട കലാകാരനും സഹപാഠിയുമായ ദിൽജിത്തിന്റെ അപ്രതീക്ഷിത മരണം സ്കൂളിനെയും നാട്ടിനെയും ദുഃഖത്തിലാഴ്ത്തിയിരിക്കുകയാണ്.
