സി.പി.എം പിന്തുണ വിട്ട് വൈസ് ചെയർപേഴ്സൺ കോൺഗ്രസിലേക്ക്; പട്ടാമ്പി നഗരസഭാ ഭരണം പ്രതിസന്ധിയിൽ

പാലക്കാട്: പട്ടാമ്പി നഗരസഭ വൈസ് ചെയർപേഴ്സണും വി ഫോർ പട്ടാമ്പി നേതാവുമായ ടി.പി. ഷാജി രാജിവെച്ചു. ഇനി കോൺഗ്രസ് പാർട്ടിയുമായി ചേർന്ന് പ്രവർത്തിക്കുമെന്ന് അദ്ദേഹം വ്യക്തമാക്കി. യുഡിഎഫ് സ്വാധീനമുള്ള പട്ടാമ്പി നഗരസഭയിൽ സി.പി.എമ്മിനൊപ്പം ചേർന്നാണ് വി ഫോർ പട്ടാമ്പി കൂട്ടായ്മ ഭരണം നടത്തിയിരുന്നത്.
സി.പി.എമ്മിന്റെ പിന്തുണയോടെ ആറ് വാർഡുകളിലാണ് കൂട്ടായ്മയിലെ സ്ഥാനാർഥികൾ മത്സരിച്ച് വിജയിച്ചത്. ഇവരുടെ പിന്തുണയോടെയാണ് നഗരസഭയിൽ സി.പി.എം. ഭരണം ഉറപ്പിച്ചത്. എന്നാൽ വൈസ് ചെയർപേഴ്സൺ സ്ഥാനത്തുനിന്നാണ് ടി.പി. ഷാജി ഇപ്പോൾ രാജിവെച്ചിരിക്കുന്നത്.
അദ്ദേഹത്തിന്റെ രാജി നഗരസഭയിലെ ഭരണസമിതിയിൽ നിർണായകമായേക്കാം.കോൺഗ്രസ് പാർട്ടിക്കൊപ്പം ചേർന്ന് പ്രവർത്തിക്കാനുള്ള തീരുമാനമാണ് ഷാജി അറിയിച്ചിട്ടുള്ളത്. ഇതോടെ പട്ടാമ്പി നഗരസഭയിലെ രാഷ്ട്രീയ സമവാക്യങ്ങൾ മാറും എന്ന സൂചനകളാണ് പുറത്തുവരുന്നത്.
