0:00
ചെർപ്പുളശ്ശേരി പൊലീസ് സ്റ്റേഷൻ എസ്‌എച്ച്‌ഒയെ മരിച്ച നിലയിൽ കണ്ടെത്തി

പാലക്കാട്: ചെർപ്പുളശ്ശേരി പൊലീസ് സ്റ്റേഷന്റെ എസ്എച്ച്ഒ ബിനു തോമസിനെ പൊലീസ് ക്വാർട്ടേഴ്സിൽ മരിച്ച നിലയിൽ കണ്ടെത്തി. ഫാനിൽ തൂങ്ങിയ നിലയിലായിരുന്നു മൃതദേഹം. സംഭവസ്ഥലത്ത് നിന്ന് ആത്മഹത്യക്കുറിപ്പ് ലഭിച്ചതായി പ്രാഥമിക വിവരം. എന്നാൽ മരണത്തിന്‍റെ കാരണം വ്യക്തമല്ലെന്ന് പൊലീസ് അറിയിച്ചു.
കോഴിക്കോട് സ്വദേശിയായ ബിനു തോമസിന് 52 വയസായിരുന്നു. വൈകുന്നേരം ഡ്യൂട്ടിക്കായി വിളിക്കുമ്പോൾ പ്രതികരണം ഇല്ലാത്തതിനെ തുടര്‍ന്ന് സഹപ്രവർത്തകർ ക്വാർട്ടേഴ്സിൽ ചെന്നപ്പോൾ ആണ് മൃതദേഹം കണ്ടെത്തിയത്.
ഏകദേശം ആറുമാസം മുമ്പാണ് ബിനു തോമസ് ചെർപ്പുളശ്ശേരിയിൽ തസ്തികമാറ്റം ലഭിച്ച് ചുമതലയേറ്റത്. സംഭവവുമായി ബന്ധപ്പെട്ട കൂടുതൽ അന്വേഷണം പുരോഗമിക്കുകയാണ്.

