നേതാക്കൾ വ്യക്തിഹത്യ നടത്തി; പുറത്തിറങ്ങാനാകാത്ത അവസ്ഥ; ആത്മഹത്യയ്ക്ക് ശ്രമിച്ച മഹിളാ മോർച്ച നേതാവ് ശാലിനി അനിൽ

തിരുവനന്തപുരം: നേതാക്കൾക്കെതിരെ ഗുരുതര ആരോപണവുമായി സീറ്റ് നിഷേധിച്ചതിൽ മനംനൊന്ത് ആത്മഹത്യയ്ക്ക് ശ്രമിച്ച മഹിളാ മോർച്ച നോർത്ത് ജില്ലാ സെക്രട്ടറി ശാലിനി അനിൽ. നെടുമങ്ങാട് നഗരസഭയിലെ സീറ്റാണ് ശാലിനിക്ക് നൽകാഞ്ഞതിനെ തുടർന്നാണ് കൈ ഞരമ്പ് മുറിച്ച് ആത്മഹത്യയ്ക്ക് ശ്രമിച്ചത്.
ആർഎസ്എസ് നേതാക്കൾ വ്യപകമായി വ്യക്തിഹത്യ നടത്തി, അത് താങ്ങാനായില്ല. ഇല്ലാത്ത പല കാര്യങ്ങളും പറഞ്ഞ് പലവട്ടം അപമാനിച്ചു. വീടിന് പുറത്തിറങ്ങാൻ കഴിയാത്ത സ്ഥിതിയിലേക്ക് വരെ കൊണ്ടുചെന്നെത്തിച്ചു. കുടുംബത്തെ അതിലേക്ക് വലിച്ചിഴച്ചു. വ്യക്തിഹത്യ താങ്ങാനാവാതെയാണ് ഇത്തരമൊരു കൃത്യം നടത്താൻ പ്രേരിപ്പിച്ചത്. നെടുമങ്ങാട് പനങ്ങോട്ടേല വാർഡിൽ ബിജെപി നേതൃത്വം തന്നെയാണ് സ്ഥാനാർത്ഥിയായി തീരുമാനിച്ചത്. എന്നാൽ സീറ്റ് കിട്ടിയാലും ജയിക്കരുതെന്നായിരുന്നു ചിലരുടെ ലക്ഷ്യം. ഇതുൾപ്പെടുത്തി നേതൃത്വത്തിന് പരാതി നൽകിയിരുന്നു. പ്രാദേശിക നേതൃത്വത്തിന് ഞാൻ സ്ഥാനാർത്ഥിയാകുന്നതിൽ എതിർപ്പുണ്ടായിരുന്നു – ശാലിനി പറഞ്ഞു.
പോസ്റ്റർ ഉൾപ്പെടെ തയ്യാറാക്കുകയും അനൗദ്യോഗിക പ്രചരണം ആരംഭിക്കുകയും ചെയ്തിരുന്നു. കഴിഞ്ഞ തവണ കരിപ്പൂരിൽ എൻഡിഎ സ്ഥാനാർഥിയായിരുന്നു ശാലിനി

