0:00
സിഗ്നൽ തെറ്റിച്ച് വന്ന പിക്കപ്പ് വാൻ ഇടിച്ച് യുവാവിന് ദാരുണാന്ത്യം; ഓടി രക്ഷപ്പെട്ട വാഹനം തമിഴ്നാട്ടിൽ നിന്ന് പിടികൂടി

പാലക്കാട്: പുതുശ്ശേരി പഞ്ചായത്ത് ഓഫീസിന് മുന്നിലൂടെ സിഗ്നൽ മുറിച്ച് കടന്നുപോകവെ, സിഗ്നൽ ലംഘിച്ച് വേഗത്തിൽ വന്ന പിക്കപ്പ് വാൻ ഇടിച്ചതിനെ തുടർന്ന് മായപ്പളളത്തെ പരേതനായ കുട്ടികൃഷ്ണന്റെ മകൻ രമേഷ് (36) മരിച്ചു. പെയിന്റിംഗ് തൊഴിലാളിയായ രമേഷ് ജോലി കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുന്ന വഴിയിലായിരുന്നു അപകടം.
അപകടത്തിന് ശേഷം സ്ഥലം വിട്ട വണ്ടിയെ കണ്ടെത്തുന്നതിനായി പൊലീസ് സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചു. വാളയാർ പൊലീസ് നടത്തിയ പിന്തുടർച്ചയിൽ വാഹനം തമിഴ്നാട്ടിൽ നിന്ന് പിടികൂടി; പ്രതികളെയും വാഹനത്തെയും കസ്റ്റഡിയിലെടുത്തിരിക്കുകയാണ്.
രമേഷിന്റെ മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി പാലക്കാട് ജില്ലാ ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. സംസ്കാരം ഇന്ന് ഉച്ചയ്ക്ക് 2 മണിക്ക് കഞ്ചിക്കോട് ശാന്തിമോക്ഷം വാതക ശ്മശാനത്തിൽ.
കുടുംബാംഗങ്ങൾ:
അമ്മ — തങ്കമണി
സഹോദരങ്ങൾ — സന്തോഷ്, രാധിക

