0:00
പാലക്കാട്: തെരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസിൽ സിപിഐഎം പ്രവർത്തകൻ മരിച്ച നിലയിൽ

പാലക്കാട് പടലിക്കാട്ടിലെ തിരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസിൽ സിപിഐഎം പ്രവർത്തകൻ മരിച്ച നിലയിൽ പടലിക്കാട് സ്വദേശിയായ ശിവൻ (40) ആണ് മരിച്ചത്. ഇന്ന് പുലർച്ചെയോടെയാണ് സംഭവം പുറത്തറിയാൻ കഴിഞ്ഞത്.
മരുതറോഡ് പഞ്ചായത്തിലെ നാലാം വാർഡിലെ പടലിക്കാട് റോഡരികിൽ തെരഞ്ഞെടുപ്പ് പ്രവർത്തനങ്ങൾക്കായി ഒരുക്കിയ ഓഫീസിലാണ് ശിവനെ മരിച്ച നിലയിൽ കണ്ടെത്തിയത്. സംഭവത്തിന്റെ കാരണം വ്യക്തമല്ല. ദുരൂഹ സാഹചര്യത്തിൽ മരണമുണ്ടായതിനാൽ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ടെന്ന് അധികൃതർ അറിയിച്ചു.

