Image default
news

ഭിന്നശേഷിയുള്ളവർക്ക് സമതാവകാശം: ഡിസംബർ 3-ന് ലോകം ഒരുമിക്കുമ്പോൾ

0:00

ഭിന്നശേഷിയുള്ളവർക്ക് സമതാവകാശം: ഡിസംബർ 3-ന് ലോകം ഒരുമിക്കുമ്പോൾ

ഇന്ന് അന്താരാഷ്ട്ര ഭിന്നശേഷി ദിനം

കോഴിക്കോട്:അന്താരാഷ്ട്ര ഭിന്നശേഷി ദിനം എല്ലാ വർഷവും ഡിസംബർ 3-ന് ആചരിക്കുന്നു. ഭിന്നശേഷിക്കാർ നേരിടുന്ന പ്രശ്നങ്ങളെക്കുറിച്ച് അവബോധം സൃഷ്ടിക്കുന്നതിനും, അവരുടെ അവകാശങ്ങൾ സംരക്ഷിക്കുന്നതിനും, സമൂഹത്തിൽ ഭിന്നശേഷിയുള്ളവർ നേരിടുന്ന അസമത്വവും വിവേചനവും അവസാനിപ്പിക്കാനുമാണ് ഇങ്ങനെയൊരു ദിനം ആചരിക്കുന്നത്. 1992-ൽ ഐക്യരാഷ്ട്രസഭയാണ് ഈ ദിനം സ്ഥാപിച്ചത്.

1975-ൽ ഐക്യരാഷ്ട്ര സഭ ഭിന്നശേഷിക്കാരുടെ അവകാശ പ്രഖ്യാപനം നടത്തി. പിന്നീട് 1982 ഭിന്നശേഷിക്കാരുടെ വർഷമായി ആഘോഷിച്ചു. തുടർന്ന് 1983-92 വരെയുള്ള കാലഘട്ടം ഭിന്നശേഷിക്കാരുടെ ദശകമായും ആചരിച്ചു. ഇതിൻറെ അവസാനം 1992-ലാണ് എല്ലാവർഷവും ഡിസംബർ 3 ഭിന്നശേഷി ദിനമായി ആഘോഷിക്കാൻ തീരുമാനിച്ചത്. ഭിന്നശേഷിയുള്ളവർക്ക് സമൂഹത്തിൻറെ മുഖ്യധാരയിൽ പങ്കാളിത്തം ഉറപ്പാക്കുക വഴി സമഗ്ര വികസനം സാധ്യമാക്കുക എന്ന സമീപനമാണ് ഐക്യരാഷ്ട്ര സഭ മുന്നോട്ട് വയ്ക്കുന്നത്.

യുഎന്നിൻറെ ഭാഗമായ ലോകാരോഗ്യ സംഘടനയും ഭിന്നശേഷി ദിനാഘോഷങ്ങളുടെ ഏകോപനത്തിൽ സുപ്രധാന പങ്ക് വഹിക്കുന്നു. ഈ ദിനാഘോഷം ഭിന്നശേഷിയുള്ളവരുടെ അവകാശങ്ങൾ സംരക്ഷിക്കേണ്ടതിൻറെ പ്രാധാന്യം എല്ലാ വർഷവും ലോകത്തെ ഓർമ്മിപ്പെടുത്തുക കൂടിയാണ്. “സാമൂഹിക പുരോഗതി കൈവരിക്കുന്നതിനായി ഭിന്നശേഷി സമൂഹങ്ങളെ പരിപോഷിപ്പിക്കുക” എന്നതാണ് ഈ വർഷത്തെ പ്രമേയം

Related post

ചിത്രപ്രിയയുടെ മരണത്തിൽ സുഹൃത്തായ അലന്റെ(21) അറസ്റ്റ്; കൊലപാതകത്തിൽ കൂടുതൽ ആളുകൾക്കുള്ള പങ്ക് പരിശോധിക്കുന്നു

Time to time News

വെറും വയറ്റിൽ നെല്ലിക്ക കഴിച്ചു നോക്കൂ; ആരോഗ്യത്തിന് മൂന്ന് പ്രധാന ഗുണങ്ങൾ

Time to time News

രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എ നാളെ വോട്ട് ചെയ്യാനായി പാലക്കാട് എത്തും

Time to time News

Leave a Comment

TIME TO TIME NEWS
"Time to Time News is your reliable destination for fresh and timely updates. We bring you the latest stories, breaking news, and important happenings as they unfold, keeping you connected every moment."