പാലക്കാട്: 2025 ലെ ലോക്കൽ ബോഡി തിരഞ്ഞെടുപ്പിനോടനുബന്ധിച്ച് എസ്ഡിപിഐ ജില്ല ലീഡേഴ്സ് മീറ്റ്

പാലക്കാട്:2025 ലോക്കൽ ബോഡി ഇലക്ഷനുമായി ബന്ധപ്പെട്ട് പാലക്കാട് ജില്ലയിൽ എസ്ഡിപിഐ ലീഡേഴ്സ് മീറ്റ് സംഘടിപ്പിച്ചു. മണ്ണാർക്കാട്, കോങ്ങാട്, മലമ്പുഴ, പാലക്കാട്, തരൂർ, ആലത്തൂർ, ചിറ്റൂർ, നെമ്മാറ മണ്ഡലങ്ങളിലെ നേതൃത്വത്തിന്റെ പങ്കാളിത്തത്തോടെ ജില്ലാ തല ചർച്ചകളും വിലയിരുത്തലുകളും നടന്നു.
പാലക്കാട് ഡി കല്യാൺ കൺവെൻഷൻ സെന്ററിൽ നടന്ന യോഗം എസ്ഡിപിഐ സംസ്ഥാന ജനറൽ സെക്രട്ടറി പി. കെ. ഉസ്മാൻ ഉദ്ഘാടനം ചെയ്തു. തെരഞ്ഞെടുപ്പ് മുന്നൊരുക്കങ്ങൾ, സംഘടനാപ്രവർത്തനങ്ങളുടെ വിലയിരുത്തൽ, മുന്നോട്ടുള്ള പ്രവർത്തന തന്ത്രങ്ങൾ എന്നിവ യോഗത്തിൽ ചർച്ചയായി.
സംസ്ഥാന എസ്‌ഡബ്ല്യൂസി കമ്മിറ്റി അംഗം എസ്.പി. അമീർ അലി, ജില്ലാ പ്രസിഡൻറ് ഷഹീർ ചാലിപ്പുറം, ജില്ലാ ജനറൽ സെക്രട്ടറി ബഷീർ മൗലവി, ജില്ലാ ജനറൽ സെക്രട്ടറി ബഷീർ കൊമ്പം, ജില്ലാ ട്രഷറർ എ.വൈ. കുഞ്ഞുമുഹമ്മദ്, ജില്ലാ സെക്രട്ടറി ഉമർ മൗലവി എന്നിവർ പ്രസംഗിച്ചു.
യോഗത്തിൽ വിവിധ മണ്ഡലങ്ങളിലെ പ്രതിനിധികൾ സജീവമായി പങ്കെടുത്തു.

