0:00
വിദ്യാർത്ഥിയെ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി, അന്വേഷണം ആരംഭിച്ച് പൊലീസ്

ഇടുക്കി: ശാന്തൻപാറ ടാങ്ക്മേട് സ്വദേശിയായ പുകഴേന്തി (14) എന്ന എട്ടാം ക്ലാസ് വിദ്യാർത്ഥിയെ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി. ചിന്നക്കനാൽ ഫാത്തിമ മാതാ സ്കൂളിലെ പഠിതാവാണ്.
വെള്ളിയാഴ്ച വൈകുന്നേരം വല്യമ്മയുടെ വീട്ടിലെ മുറിക്ക് ഉള്ളിൽ തുങ്ങിയ നിലയിലായിരുന്നു കുട്ടിയെ കണ്ടെത്തിയത്. വിവരം ലഭിച്ചതിനെ തുടര്‍ന്ന് ശാന്തൻപാറ പൊലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു. മരണം സംബന്ധിച്ച കൂടുതൽ വിശദാംശങ്ങൾ പുറത്തുവന്നിട്ടില്ല.

