21-ാം വയസിൽ അവസാനിച്ച സ്വപ്നങ്ങൾ… റെയിൽ പാളത്തിൽ ഒരുങ്ങിയത് വേദനയുടെ കഥ

കൽപറ്റ/പള്ളിക്കുന്ന്: ബംഗളൂരുവിൽ നഴ്സിംഗ് വിദ്യാർത്ഥിയെ ട്രെയിൻ തട്ടി മരിച്ച നിലയിൽ കണ്ടെത്തി പള്ളിക്കുന്ന് വെള്ളച്ചിമൂല പൈനിങ്കൽ വീട്ടിൽ സുനിലിന്റെയും റെമിയുടെയും മകൻ അമൽ പി.എസ് (21) ആണ് ദാരുണാന്ത്യം സംഭവിച്ചത്.ഞായറാഴ്ച രാത്രിയോടെയാണ് അമലിന്റെ മൃതദേഹം റെയിൽ പാളത്തിനരികിൽ കണ്ടെത്തിയത്. നഴ്സിംഗ് വിദ്യാർത്ഥിയായ അമലിന്റെ ജീവിതം 21-ാം വയസിൽ ഇങ്ങനെയൊരു വിധത്തിൽ അവസാനിക്കേണ്ടി വരുമെന്ന് ആരും കരുതിയില്ല. പഠനത്തിനായി ബംഗളൂരുവിൽ താമസിക്കുകയായിരുന്നു.അപ്രതീക്ഷിത വിയോഗ വാർത്ത പരന്നതോടെ നാട്ടിലും സുഹൃത്തുക്കളിലും ആഴത്തിലുള്ള ദുഃഖമാണ്. ഒരുകുടുംബത്തിന്റെ പ്രതീക്ഷകളും സ്വപ്നങ്ങളും പാളത്തിനരികിൽ പുലർത്തപ്പെടാതെ പോയതിന്റെ വേദനയിൽ പള്ളിക്കുന്ന് വെള്ളച്ചിമൂല മുക്കുംമുനമ്പും കണ്ണീരിലാഴ്ന്നിരിക്കുകയാണ്.സംസ്കാരം ചൊവ്വാഴ്ച രാവിലെ 10 മണിക്ക് ചുണ്ടക്കര സെന്റ് ജോസഫ് ദേവാലയ സെമിത്തേരിയിൽ നടത്തും.

