Image default
news

കാണാതായ യുഡിഎഫ് സ്ഥാനാർത്ഥി തിരിച്ചെത്തി; യുവാവിനൊപ്പം ഹാജരായത് പൊലീസ് സ്റ്റേഷനിൽ

0:00

കാണാതായ യുഡിഎഫ് സ്ഥാനാർത്ഥി തിരിച്ചെത്തി; യുവാവിനൊപ്പം ഹാജരായത് പൊലീസ് സ്റ്റേഷനിൽ

കണ്ണൂർ : കണ്ണൂരിൽനിന്നും കാണാതായ യുഡിഎഫ് സ്ഥാനാർത്ഥി ടി പി അറുവ മടങ്ങിയെത്തി. ചൊക്ലി സ്റ്റേഷനിലാണ് അറുവയും യുവാവും ഹാജരായത്. മകൾ ബിജെപി പ്രവർത്തകനൊപ്പം പോയെന്നായിരുന്നു മാതാവിന്‍റെ ആരോപണം. ചൊക്ലി ഗ്രാമപഞ്ചായത്തിലെ ഒമ്പതാം വാർഡിൽ മുസ്‌ലിം ലീഗിന്റെ യുഡിഎഫ് സ്ഥാനാർത്ഥിയാണ് അറുവ. ശനിയാഴ്ച രാവിലെ വീട്ടിൽനിന്നറങ്ങിയ അറുവയെ പിന്നീട് കാണാതായെന്നായിരുന്നു മാതാവിന്റെ പരാതി. ഫോണിൽ ബന്ധപ്പെടാൻ ശ്രമിച്ചെങ്കിലും സാധിച്ചില്ല. പിന്നാലെ ചൊക്ലി പൊലീസിൽ മാതാവ് പരാതിയും നൽകി. പ്രദേശത്തെ ഒരു ബിജെപി പ്രവർത്തകനൊപ്പം സ്ഥാനാർത്ഥിയായ ടി പി അറുവ പോയി എന്നായിരുന്നു എഫ്‌ഐആർ.
ഇതിനിടെയാണ് ഇന്ന് വൈകിട്ടോടെ അറുവയും ഒപ്പമുണ്ടായിരുന്ന യുവാവും സ്റ്റേഷനിൽ ഹാജരായത്. ഇരുവരെയും പൊലീസ് കോടതിയിൽ ഹാജരാക്കി. സ്ഥാനാർത്ഥിയെ കാണാതായതോടെ യുഡിഎഫ് പ്രവർത്തകരും ആശങ്കയിലായിരുന്നു. വ്യാഴാഴ്ച തെരഞ്ഞെടുപ്പ് നടക്കാനിരിക്കെ സ്ഥാനാർത്ഥിയില്ലാതെ പ്രചാരണം നടത്തേണ്ട അനിശ്ചിതത്വത്തിലായിരുന്നു യുഡിഎഫ്. ഇന്നത്തെ കൊട്ടിക്കലാശത്തിലും യുഡിഎഫ് സ്ഥാനാർത്ഥി പങ്കെടുത്തിട്ടില്ല.
എന്നാണ് അറിയാൻ കഴിയുന്നത്

Related post

ചിത്രപ്രിയയുടെ മരണത്തിൽ സുഹൃത്തായ അലന്റെ(21) അറസ്റ്റ്; കൊലപാതകത്തിൽ കൂടുതൽ ആളുകൾക്കുള്ള പങ്ക് പരിശോധിക്കുന്നു

Time to time News

വെറും വയറ്റിൽ നെല്ലിക്ക കഴിച്ചു നോക്കൂ; ആരോഗ്യത്തിന് മൂന്ന് പ്രധാന ഗുണങ്ങൾ

Time to time News

രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എ നാളെ വോട്ട് ചെയ്യാനായി പാലക്കാട് എത്തും

Time to time News

Leave a Comment

TIME TO TIME NEWS
"Time to Time News is your reliable destination for fresh and timely updates. We bring you the latest stories, breaking news, and important happenings as they unfold, keeping you connected every moment."