0:00
ബി.ജെ.പി നേതാവ് ലസിത പാലക്കലിന് വൻ തോൽവി: ‘സത്യം തോറ്റു.. തോൽവിയിൽ മനംമടുത്തു ഒരിക്കലും വീട്ടിൽ ഇരിക്കില്ല’
കണ്ണൂർ: തലശ്ശേരി നഗരസഭ കുട്ടിമാക്കൂൽ വാർഡിൽ മത്സരിച്ച ബി.ജെ.പി നേതാവ് ലസിത പാലക്കലിന് ദയനീയ പരാജയം. സി.പി.എമ്മിലെ കെ. വിജിലയാണ് ഇവിടെ വിജയിച്ചത്. വിജില 816 വോട്ടും ലസിത പാലക്കൽ 210 വോട്ടും കോൺഗ്രസിലെ എം.പി സതി 77 വോട്ടും നേടി.
താൻ തോൽക്കും എന്ന് ഉറപ്പുണ്ടായിരുന്നുവെന്നും തോൽവിയിൽ മനംമടുത്തു ഒരിക്കലും വീട്ടിൽ ഇരിക്കില്ലെന്നും ലസിത ഫേസ്ബുക്കിൽ കുറിച്ചു. ‘ സത്യം തോറ്റു.. മിഥ്യ വിജയിച്ചു… എങ്കിലും സത്യം വിജയിക്കുന്ന വരെ പോരാട്ടം തുടരും എന്നാണ് ഫേസ്ബുക്കിൽ കുറിച്ചത്

