വാളയാർ ആൾക്കൂട്ട കൊലപാതകം: ശക്തമായ നിയമനടപടി ആവശ്യപ്പെട്ട് എസ്ഡിപിഐ പ്രതിഷേധ സംഗമം

പാലക്കാട്: വാളയാറിൽ തൊഴിൽ തേടി എത്തിയ ദലിത് യുവാവിനെ “ബംഗ്ലാദേശി മുസ്‌ലിം” എന്ന പേരിൽ സംഘപരിവാർ ആൾക്കൂട്ടം ക്രൂരമായി മർദ്ദിച്ചു കൊലപ്പെടുത്തിയ വംശീയ–മത വിദ്വേഷ കൊലപാതകത്തിൽ ശക്തമായ നിയമനടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് എസ്ഡിപിഐ പാലക്കാട് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധ സംഗമം നടത്തി.
പാലക്കാട് സ്റ്റേഡിയം ബസ് സ്റ്റാൻഡിൽ നടന്ന സംഗമം എസ്ഡിപിഐ ജില്ലാ കമ്മിറ്റി അംഗം സകീർ ഹുസൈൻ കൊല്ലംകോട് ഉദ്ഘാടനം ചെയ്തു. കേരളത്തിന്റെ മനസാക്ഷിയെ നടുക്കിയ സംഭവമാണിതെന്നും നീതി ഉറപ്പാക്കുന്നതിൽ സർക്കാർ തുടരുന്ന അനാസ്ഥ അവസാനിപ്പിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

ആൾക്കൂട്ട വിദ്വേഷ കൊലപാതകങ്ങൾക്കെതിരെ സർക്കാർ തലങ്ങളിൽ ശക്തമായ നടപടി ഉണ്ടായില്ലെങ്കിൽ സമരപരിപാടികൾ ശക്തമാക്കി മുന്നോട്ടുപോകുമെന്ന് ജില്ലാ കമ്മിറ്റിയംഗം റഷീഖ് ചടനാംകുർശ്ശി പറഞ്ഞു.
സംഗമത്തിൽ പാലക്കാട് മണ്ഡലം പ്രസിഡന്റ് റഫീഖ് പുതുപ്പള്ളി തെരുവ് അധ്യക്ഷത വഹിച്ചു. മണ്ഡലം സെക്രട്ടറി സുലൈമാൻ ചുണ്ണാമ്പുതറ നന്ദി പറഞ്ഞു.


