Image default
Uncategorized

എല്‍പിജി സിലിണ്ടര്‍ ക്ഷാമം: കരിഞ്ചന്തയും പൂഴ്ത്തിവെപ്പും തടയണം- റോയ് അറയ്ക്കല്‍

0:00

എല്‍പിജി സിലിണ്ടര്‍ ക്ഷാമം: കരിഞ്ചന്തയും പൂഴ്ത്തിവെപ്പും തടയണം- റോയ് അറയ്ക്കല്‍


തിരുവനന്തപുരം: പശ്ചിമേഷ്യന്‍ സംഘര്‍ഷങ്ങളുടെ പശ്ചാത്തലത്തില്‍ ആഗോളതലത്തില്‍ ക്രൂഡോയിലിന്റെ വില വര്‍ധിക്കുന്ന സാഹചര്യത്തില്‍ കരിഞ്ചന്തയും പൂഴ്ത്തിവെപ്പും തടയാനാവശ്യമായ നടപടികള്‍ സംസ്ഥാന സര്‍ക്കാര്‍ കൈക്കൊള്ളണമെന്ന് എസ്ഡിപിഐ സംസ്ഥാന ജനറല്‍ സെക്രട്ടറി റോയ് അറയ്ക്കല്‍. വാണിജ്യ സിലിണ്ടറുകളുടെ വിതരണം നിയന്ത്രിച്ചതോടെ ഹോട്ടലുകള്‍ അടച്ചുപൂട്ടല്‍ ഭീഷണിയിലാണ്. അവസരം മുതലെടുത്ത് കേന്ദ്രസര്‍ക്കാര്‍ ഗാര്‍ഹിക വാണിജ്യ സിലിണ്ടറുകള്‍ക്ക് വിലവര്‍ധനയും നടപ്പിലാക്കി. ഇതോടെ തന്നെ ജനങ്ങള്‍ ദുരിതത്തിലാണ്. പശ്ചിമേഷ്യന്‍ യുദ്ധം അനന്തമായി നീണ്ടുപോകുന്ന സാഹചര്യത്തില്‍ പ്രവചനാതീതമായ വിലക്കയറ്റം ഉണ്ടാകുമെന്ന് ജനങ്ങള്‍ ആശങ്കപ്പെടുത്തുന്നു. ഈ അവസരം ഉപയോഗപ്പെടുത്താന്‍ സ്വകാര്യ ഏജന്‍സികള്‍ കൃത്രിമ ക്ഷാമം സൃഷ്ടിക്കാനും കരിഞ്ചന്തയില്‍ വന്‍ വിലയ്ക്ക് വിപണനം നടത്താനും സാധ്യതയുണ്ട്. ഇത് ജനജീവിതം കൂടുതല്‍ ദുസ്സഹമാക്കും. അതിനാല്‍ സര്‍ക്കാര്‍ ജാഗ്രത പാലിക്കുകയും വിതരണം ഉറപ്പുവരുത്തുകയും വേണം. ആഗോളതലത്തില്‍ തന്നെ ആഘാതങ്ങളും പ്രത്യാഘാതങ്ങളും ഉണ്ടാക്കുന്ന അമേരിക്കയുടെയും ഇസ്രയേലിന്റെയും യുദ്ധ കൊതിയ്ക്കും വംശവെറിയ്ക്കും ഒപ്പം നില്‍ക്കാനുള്ള കേന്ദ്രസര്‍ക്കാരിന്റെ തെറ്റായ തീരുമാനം ഇനിയെങ്കിലും പുനപരിശോധിക്കാന്‍ തയ്യാറാകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

Related post

എസ്ഡിപിഐ പാലക്കാട് മണ്ഡലം പ്രവർത്തക കൺവെൻഷൻ സംഘടിപ്പിച്ചു

Time to time News

എസ്ഡിപിഐ ഡിജിറ്റല്‍ മീഡിയ സമ്മിറ്റ് സംഘടിപ്പിച്ചു

Time to time News

കുളിപ്പിക്കുന്നതിനിടെ ആന വിരണ്ടോടി; ചവിട്ടേറ്റ് ലോറി ഡ്രൈവർക്ക് ദാരുണാന്ത്യം

Time to time News

Leave a Comment

TIME TO TIME NEWS
"Time to Time News is your reliable destination for fresh and timely updates. We bring you the latest stories, breaking news, and important happenings as they unfold, keeping you connected every moment."