Image default
Uncategorized

ഗർഭിണിയായ യുവതി ഭർതൃവീട്ടിൽ തൂങ്ങിമരിച്ച നിലയിൽ

0:00

ഗർഭിണിയായ യുവതി ഭർതൃവീട്ടിൽ തൂങ്ങിമരിച്ച നിലയിൽ

കൊല്ലം:കടയ്ക്കൽ ​ഗർഭിണിയായ യുവതിയെ ഭർതൃവീട്ടിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. ഇട്ടിവ ഫിൽഗിരി ചരുവിള പുത്തൻവീട്ടിൽ സുബിന്റെ ഭാര്യ ശരണ്യ (26)യാണ് മരിച്ചത്‌. കണ്ണൂർ സ്വദേശിനിയാണ് ശരണ്യ. പ്രണയത്തിലായിരുന്ന ഇവർ ഒരു വർഷം മുമ്പാണ് വിവാഹിതരായത്. കിടപ്പുമുറിയിലെ ഫാനിലാണ് ശരണ്യയെ തൂങ്ങിമരിച്ച നിലയിൽ കണ്ടത്. തുടർന്ന് നാട്ടുകാർ പഞ്ചായത്ത് പ്രസിഡന്റിനെയും കടയ്ക്കൽ പൊലീസിനെയും വിവരം അറിയിക്കുകയായിരുന്നു.

കൊട്ടാരക്കര തഹസിൽദാർ സ്ഥലത്തെത്തി. മൃതദേഹം പാരിപ്പള്ളി മെഡിക്കൽ കോളേജ്‌ ആശുപത്രിയിൽ പോസ്റ്റ്മോർട്ടം നടത്തിയശേഷം ബന്ധുക്കൾ ഏറ്റുവാങ്ങി കണ്ണൂരിലേക്ക്‌ കൊണ്ടുപോയി. മകളുടെ മരണത്തെക്കുറിച്ച് അന്വേഷിക്കണം എന്ന്‌ ആവശ്യപ്പെട്ട് പൊലീസിൽ പരാതി നൽകുമെന്നും പലപ്പോഴും സുബിൻ മർദിക്കുന്നതായി അമ്മയെ ഫോണിൽ വിളിച്ച് ശരണ്യ പറയുമായിരുന്നെന്നും ശരണ്യയുടെ അച്ഛൻ ചന്ദ്രൻ പറഞ്ഞു.

Related post

സമസ്ത ജനറൽ സെക്രട്ടറി പ്രഫ. കെ. ആലിക്കുട്ടി മുസ്‌ലിയാർ അന്തരിച്ചു

Time to time News

ധർമേന്ദ്ര പ്രധാൻ രാജി ആവശ്യപ്പെട്ട് പ്രതിഷേധം ശക്തം; പാർലമെന്റിലും വിഷയം ഉയർത്താൻ പ്രതിപക്ഷം

Time to time News

കേരളത്തിൽ അപൂർവ വിധി: ഇരട്ട ജീവപര്യന്തം അനുഭവിച്ച പ്രതിക്ക് മറ്റൊരു ഇരട്ടക്കൊലക്കേസിൽ വധശിക്ഷ

Time to time News

Leave a Comment

TIME TO TIME NEWS
"Time to Time News is your reliable destination for fresh and timely updates. We bring you the latest stories, breaking news, and important happenings as they unfold, keeping you connected every moment."