Image default
Uncategorized

ആള്‍ക്കൂട്ടം തല്ലിക്കൊന്ന രാം നാരായന്റെ മൃതദേഹം സംസ്‌കരിച്ചു

0:00

ആള്‍ക്കൂട്ടം തല്ലിക്കൊന്ന രാം നാരായന്റെ മൃതദേഹം സംസ്‌കരിച്ചു

പാലക്കാട് : വാളയാറില്‍ ആള്‍ക്കൂട്ടം തല്ലിക്കൊന്ന രാം നാരായന്റെ മൃതദേഹം സംസ്‌കരിച്ചു. ഇന്നലെ രാത്രി കേരളത്തില്‍ നിന്നും വിമാനമാര്‍ഗം എത്തിച്ച മൃതദേഹം സക്തി ജില്ലയിലെ കാര്‍ഹി ഗ്രാമത്തിലാണ് സംസ്‌കരിച്ചത്. ബന്ധുക്കളും നാട്ടുകാരുമാണ് മൃതദേഹം സംസ്‌കാര സ്ഥലത്ത് എത്തിച്ചത്.

ബംഗ്ലാദേശിയാണെന്ന് ആരോപിച്ച് ഡിസംബര്‍ 17നാണ് ആള്‍ക്കൂട്ടം രാം നാരായനെ തല്ലിക്കൊന്നത്. ആക്രമണത്തില്‍ രാം നാരായന്റെ മൂന്നു വാരിയെല്ലുകള്‍ ഒടിഞ്ഞതായും മസ്തിഷ്‌കത്തില്‍ രക്തസ്രാവമുണ്ടായതായും പോസ്റ്റ്‌മോര്‍ട്ടം റിപോര്‍ട്ട് പറയുന്നു. ബിജെപി, കോണ്‍ഗ്രസ്, സിഐടിയു പ്രവര്‍ത്തകരായ ഏഴു പേരാണ് ഇതുവരെ അറസ്റ്റിലായിട്ടുള്ളത്. ഇനിയും എട്ടു പേരെയെങ്കിലും പിടികിട്ടാനുണ്ടെന്നാണ് പോലിസ് പറയുന്നത്. രാം നാരായന്റെ കുടുംബത്തിന് ഛത്തീസ്ഗഡ് മുഖ്യമന്ത്രി അഞ്ച് ലക്ഷം രൂപ സഹായം പ്രഖ്യാപിച്ചിട്ടുണ്ട്.

Related post

പരാതിക്കും ആർ.ടി.ഐ അപേക്ഷയ്ക്കും പിന്നാലെ നടപടി; പിരിയാരീ പഞ്ചായത്തിൽ റോഡ് പണി തുടങ്ങി

Time to time News

അപകടത്തിൽ മരിച്ച സക്കീനയുടെ മൃതദേഹം ഖബറടക്കി

Time to time News

വീടിനകത്ത് കയറി കിടപ്പുരോഗിയായ വൃദ്ധയെ ആക്രമിച്ചു; 84കാരിക്ക് ദാരുണാന്ത്യം; പരിക്കേറ്റ മകന്‍ ഗുരുതരാവസ്ഥയില്‍

Time to time News

Leave a Comment

TIME TO TIME NEWS
"Time to Time News is your reliable destination for fresh and timely updates. We bring you the latest stories, breaking news, and important happenings as they unfold, keeping you connected every moment."