Image default
Uncategorized

വെള്ളമാണെന്ന് കരുതി അബദ്ധത്തിൽ ആസിഡ് കുടിച്ചയാൾ മര

0:00

വെള്ളമാണെന്ന് കരുതി അബദ്ധത്തിൽ ആസിഡ് കുടിച്ചയാൾ മര

പാലക്കാട്: ഒറ്റപ്പാലം വേങ്ങശ്ശേരിയിൽ വെള്ളമാണെന്ന് കരുതി അബദ്ധത്തിൽ ആസിഡ് കുടിച്ചയാൾ ചികിത്സയിലിരിക്കെ മരിച്ചു. അമ്പലപ്പാറ വേങ്ങശ്ശേരി താനിക്കോട്ടിൽ രാധാകൃഷ്ണനാണ് മരിച്ചത്.

നവംബര്‍ അഞ്ചിനാണ് ശീതളപാനീയത്തിന്‍റെ കുപ്പിയിൽ സൂക്ഷിച്ചിരുന്ന ആസിഡ് എടുത്ത് കുടിച്ചതെന്ന് ബന്ധുക്കൾ പറഞ്ഞു. ഉടൻ തന്നെ ഒറ്റപ്പാലത്തെ സ്വകാര്യ ആശുപത്രിയിലും തുടർന്ന് പെരിന്തൽമണ്ണ ഇ എം എസ് ആശുപത്രിയിലും പ്രവേശിപ്പിച്ചു.പിന്നീട് തൃശൂർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലിരിക്കെ കഴിഞ്ഞ ദിവസം രാത്രിയാണ് മരിച്ചത്.

ഇലക്ട്രോണിക് സാധനങ്ങൾ റിപ്പയർ ചെയ്യുന്ന ഷോപ്പ് നടത്തുകയാണ് രാധാകൃഷ്ണൻ. ജോലിയുടെ ആവശ്യത്തിനായാണ് ആസിഡ് സൂക്ഷിച്ചിരുന്നതെന്ന് ബന്ധുക്കൾ പറഞ്ഞു.

Related post

വാമനപുരം കണിച്ചോട് ഒരു വയസുകാരിയുടെ മരണം; മാതാവ് കുറ്റം സമ്മതിച്ചു

Time to time News

പരാതിക്കും ആർ.ടി.ഐ അപേക്ഷയ്ക്കും പിന്നാലെ നടപടി; പിരിയാരീ പഞ്ചായത്തിൽ റോഡ് പണി തുടങ്ങി

Time to time News

അപകടത്തിൽ മരിച്ച സക്കീനയുടെ മൃതദേഹം ഖബറടക്കി

Time to time News

Leave a Comment

TIME TO TIME NEWS
"Time to Time News is your reliable destination for fresh and timely updates. We bring you the latest stories, breaking news, and important happenings as they unfold, keeping you connected every moment."