Image default
Uncategorized

ശബരിമല സ്വർണക്കൊള്ള കേസ്; മുൻ ദേവസ്വം ബോർഡ് അംഗം കെ. പി. ശങ്കരദാസ് റിമാൻഡിൽ

0:00

ശബരിമല സ്വർണക്കൊള്ള കേസ്; മുൻ ദേവസ്വം ബോർഡ് അംഗം കെ. പി. ശങ്കരദാസ് റിമാൻഡിൽ

കൊല്ലം:ശബരിമല സ്വർണക്കൊള്ളക്കേസിൽ മുൻ ദേവസ്വം ബോർഡ് അംഗം കെ. പി. ശങ്കരദാസിനെ 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു. കൊല്ലം വിജിലൻസ് കോടതി ജഡ്ജിയാണ് ആശുപത്രിയിലെത്തി റിമാൻഡ് ചെയ്തത്. ആരോഗ്യസ്ഥിതി കണക്കിലെടുത്ത് പ്രതിയെ ജയിലിലേക്ക് മാറ്റാതെ ആശുപത്രിയിൽ തുടരാൻ കോടതി അനുമതി നൽകി.
ഇന്നലെ ആശുപത്രിയിലെത്തിയാണ് പ്രത്യേക അന്വേഷണസംഘം ശങ്കരദാസിന്റെ അറസ്റ്റ് രേഖപ്പെടുത്തിയത്. കേസിലെ പതിനൊന്നാം പ്രതിയായ ശങ്കരദാസ്, എ. പത്മകുമാർ ദേവസ്വം ബോർഡ് ചെയർമാനായിരുന്ന കാലത്ത് ബോർഡ് അംഗമായിരുന്നു. ഇയാളെ അറസ്റ്റ് ചെയ്യാത്തതിൽ ഹൈക്കോടതി നേരത്തെ അന്വേഷണസംഘത്തെ രൂക്ഷമായി വിമർശിച്ചിരുന്നു.

Related post

അട്ടപ്പാടി ഇരട്ടക്കൊലപാതകം: ഭാര്യയെയും മകളെയും കൊലപ്പെടുത്തി ഭവാനിപ്പുഴയിലെറിഞ്ഞു; ബംഗാൾ സ്വദേശിക്കായി തിരച്ചിൽ

Time to time News

ചിറ്റൂർ മുൻ എംഎൽഎ കെ. അച്യുതൻ നിര്യാതനായി

Time to time News

ഒരു മാസത്തെ പലിശ മുടങ്ങി; 11 വയസുകാരിയെ വരെ തടവിലാക്കി ഭീഷണി — പാലക്കാട്ട് ‘ബ്ലേഡ് മാഫിയ’ക്കെതിരെ നടപടി എപ്പോൾ

Time to time News

Leave a Comment

TIME TO TIME NEWS
"Time to Time News is your reliable destination for fresh and timely updates. We bring you the latest stories, breaking news, and important happenings as they unfold, keeping you connected every moment."