Image default
Uncategorized

മകളുമായുള്ള ബന്ധം ചോദ്യം ചെയ്തു; അയൽവാസിയുടെ വെട്ടേറ്റ് കുടുംബനാഥൻ കൊല്ലപ്പെട്ടു

0:00

മകളുമായുള്ള ബന്ധം ചോദ്യം ചെയ്തു; അയൽവാസിയുടെ വെട്ടേറ്റ് കുടുംബനാഥൻ കൊല്ലപ്പെട്ടു

പാലക്കാട്: മംഗലംഡാം തളികകല്ല് ആദിവാസി ഉന്നതിയിൽ അയൽവാസിയുടെ വെട്ടേറ്റ് കുടുംബനാഥൻ കൊല്ലപ്പെട്ടു. തളികകല്ല് ഉന്നതിയിലെ രാജാമണി (47) ആണ് മരിച്ചത്. അയൽവാസിയായ രാഹുലാണ് ആക്രമണം നടത്തിയതെന്ന് പോലീസ് വ്യക്തമാക്കി.
വ്യാഴാഴ്ച രാത്രി ഒൻപത് മണിയോടെയായിരുന്നു സംഭവം. രാജാമണിയുടെ വീടിന് സമീപത്ത് വെച്ച് കൊടുവാൾ ഉപയോഗിച്ചാണ് ആക്രമണം നടന്നത്. രാജാമണിയുടെ മകളും രാഹുലും തമ്മിലുള്ള ബന്ധം ചോദ്യം ചെയ്തതാണ് കൊലപാതകത്തിന് പിന്നിലെ കാരണമെന്ന് മംഗലംഡാം പോലീസ് അറിയിച്ചു.
ഗുരുതരമായി പരിക്കേറ്റ രാജാമണിയെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. സംഭവത്തിന് പിന്നാലെ പ്രതി സ്ഥലത്ത് നിന്ന് രക്ഷപ്പെടുകയായിരുന്നു. തുടർന്ന് പോലീസ് നടത്തിയ തെരച്ചിലിനൊടുവിൽ ഇന്ന് പുലർച്ചെ പ്രതിയെ പിടികൂടി.
രാജാമണിയുടെ മൃതദേഹം ജില്ലാ ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. സംഭവത്തിൽ പോലീസ് അന്വേഷണം തുടരുകയാണ്.

Related post

അട്ടപ്പാടി ഇരട്ടക്കൊലപാതകം: ഭാര്യയെയും മകളെയും കൊലപ്പെടുത്തി ഭവാനിപ്പുഴയിലെറിഞ്ഞു; ബംഗാൾ സ്വദേശിക്കായി തിരച്ചിൽ

Time to time News

ചിറ്റൂർ മുൻ എംഎൽഎ കെ. അച്യുതൻ നിര്യാതനായി

Time to time News

ഒരു മാസത്തെ പലിശ മുടങ്ങി; 11 വയസുകാരിയെ വരെ തടവിലാക്കി ഭീഷണി — പാലക്കാട്ട് ‘ബ്ലേഡ് മാഫിയ’ക്കെതിരെ നടപടി എപ്പോൾ

Time to time News

Leave a Comment

TIME TO TIME NEWS
"Time to Time News is your reliable destination for fresh and timely updates. We bring you the latest stories, breaking news, and important happenings as they unfold, keeping you connected every moment."