Image default
Uncategorized

ഒന്നേകാൽ കിലോ കഞ്ചാവുമായി യുവതിയുൾപ്പെടെ മൂന്ന് പേർ പിടിയിൽ

0:00

ഒന്നേകാൽ കിലോ കഞ്ചാവുമായി യുവതിയുൾപ്പെടെ മൂന്ന് പേർ പിടിയിൽ

എറണാകുളം:
ഒന്നേകാൽ കിലോയോളം കഞ്ചാവുമായി യുവതിയുൾപ്പെടെ മൂന്ന് പേരെ ഹിൽപാലസ് പോലീസ് അറസ്റ്റ് ചെയ്തു. രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയിലാണ് ലഹരിമരുന്ന് പിടികൂടിയത്.
തലശ്ശേരി ന്യൂമാഹി കുറിച്ചിയിൽ വരശ്രീ വീട്ടിൽ നിവേദ് ഷൈനിത് (22), ന്യൂമാഹി ടെമ്പിൾ ഗേറ്റ് പൂവളപ്പ് സ്ട്രീറ്റ് പുതുശേരി വീട്ടിൽ ദേവാ സതീഷ് (21), ആലപ്പുഴ അമ്പലപ്പുഴ കോമന മുള്ളക്കേറിയിൽ വീട്ടിൽ എം. ദേവിക (22) എന്നിവരെയാണ് പോലീസ് പിടികൂടിയത്.
ബുധനാഴ്ച രാത്രി 7.30ഓടെ പ്രതികൾ താമസിച്ചിരുന്ന ചാത്താരി സ്റ്റാർ ഹോംസ് അനക്സിലെ ഫ്ലാറ്റിൽ പോലീസ് നടത്തിയ പരിശോധനയിലാണ് കഞ്ചാവ് കണ്ടെത്തിയത്. സ്വന്തം ഉപയോഗത്തിനും വിൽപ്പനയ്ക്കുമായി സൂക്ഷിച്ചിരുന്ന 1.270 കിലോഗ്രാം കഞ്ചാവാണ് പിടിച്ചെടുത്തത്.
ഫ്ലാറ്റിലെ ദിവാൻകോട്ടിന്റെ അടിയിൽ സൂക്ഷിച്ചിരുന്ന നിലയിലാണ് ലഹരിമരുന്ന് കണ്ടെത്തിയത്. കൂട്ടിയിട്ടിരുന്ന തുണികൾക്കിടയിൽ ഒരു കവറിലായും, മാസ്കിംഗ് ടേപ്പ് കൊണ്ട് പൊതിഞ്ഞ നിലയിൽ രണ്ടായി വിഭജിച്ചുമാണ് കഞ്ചാവ് സൂക്ഷിച്ചിരുന്നത്. ലഹരിമരുന്ന് വിൽപ്പന ലക്ഷ്യമിട്ടാണ് സൂക്ഷിച്ചിരുന്നതെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം.
പ്രതികളെ ചോദ്യം ചെയ്തുവരികയാണെന്നും, കഞ്ചാവ് എത്തിച്ച ഉറവിടവും മറ്റ് ഇടപാടുകളും സംബന്ധിച്ച് കൂടുതൽ അന്വേഷണം നടക്കുകയാണെന്നും ഹിൽപാലസ് പോലീസ് അറിയിച്ചു. പ്രതികൾക്കെതിരെ എൻഡിപിഎസ് ആക്ട് പ്രകാരം കേസ് രജിസ്റ്റർ ചെയ്തു.

Related post

അട്ടപ്പാടി ഇരട്ടക്കൊലപാതകം: ഭാര്യയെയും മകളെയും കൊലപ്പെടുത്തി ഭവാനിപ്പുഴയിലെറിഞ്ഞു; ബംഗാൾ സ്വദേശിക്കായി തിരച്ചിൽ

Time to time News

ചിറ്റൂർ മുൻ എംഎൽഎ കെ. അച്യുതൻ നിര്യാതനായി

Time to time News

ഒരു മാസത്തെ പലിശ മുടങ്ങി; 11 വയസുകാരിയെ വരെ തടവിലാക്കി ഭീഷണി — പാലക്കാട്ട് ‘ബ്ലേഡ് മാഫിയ’ക്കെതിരെ നടപടി എപ്പോൾ

Time to time News

Leave a Comment

TIME TO TIME NEWS
"Time to Time News is your reliable destination for fresh and timely updates. We bring you the latest stories, breaking news, and important happenings as they unfold, keeping you connected every moment."