Image default
Uncategorized

ബൈക്ക് മരത്തിലിടിച്ച് അപകടം; തൃശൂരിൽ ബന്ധുക്കളായ രണ്ട് വിദ്യാർഥികൾ മരിച്ചു

0:00

ബൈക്ക് മരത്തിലിടിച്ച് അപകടം; തൃശൂരിൽ ബന്ധുക്കളായ രണ്ട് വിദ്യാർഥികൾ മരിച്ചു

തൃശൂർ: മാള അണ്ണല്ലൂരിൽ ബൈക്ക് മരത്തിലിടിച്ച് ഉണ്ടായ അപകടത്തിൽ ബന്ധുക്കളായ രണ്ട് യുവാക്കൾ മരിച്ചു. കുറ്റിച്ചിറ സ്വദേശികളായ നീൽ ഷാജു (19), അലൻ ഷാജു (19) എന്നിവരാണ് മരിച്ചത്.
ചാലക്കുടിയിൽ നിന്ന് മാളയിലേക്ക് യാത്ര ചെയ്യുന്നതിനിടെ വ്യാഴാഴ്ച രാത്രി 11.45 ഓടെയായിരുന്നു അപകടം. ബൈക്കിന്റെ നിയന്ത്രണം വിട്ട് റോഡരികിലെ മരത്തിൽ ഇടിച്ചതാകാമെന്നാണ് പ്രാഥമിക നിഗമനം. ഗുരുതരമായി പരിക്കേറ്റ ഇരുവരെയും ഉടൻ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
നീൽ ഷാജു ബംഗളൂരുവിൽ ഹോട്ടൽ മാനേജ്മെന്റ് വിദ്യാർഥിയും അലൻ ഷാജു പുല്ലൂറ്റ് ഐടിഐയിലെ വിദ്യാർഥിയുമാണ്. സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചു.

Related post

നടൻ സലിം കുമാര്‍ അന്തരിച്ചു

Time to time News

വീടിന്റെ മതിലിടിഞ്ഞ് സഹോദരങ്ങളായ രണ്ട് കുട്ടികള്‍ക്ക് ദാരുണാന്ത്യം

Time to time News

കൊട്ടിയൂർ തീർത്ഥയാത്രയ്ക്കിടെ വാഹനാപകടം: പാലക്കാട് സ്വദേശികളായ രണ്ട് പേർ മരിച്ചു

Time to time News

Leave a Comment

TIME TO TIME NEWS
"Time to Time News is your reliable destination for fresh and timely updates. We bring you the latest stories, breaking news, and important happenings as they unfold, keeping you connected every moment."